ജാതിമാറി വിവാഹം ചെയ്തു; വരന്റെ കുടുംബങ്ങൾക്ക് കൊടുത്ത ശിക്ഷ ഭീകരം, 8 പേരെ നഗ്നരാക്കി, പിന്നീട്...
ചെന്നൈ: ദുരഭിമാന കൊലകൾ ഇന്ത്യയിൽ കൂടുതലായി നടക്കുന്നുണ്ട്. ജാതി മറി പ്രണയിച്ചതിന് മകളെ കൊല്ലുന്ന അച്ഛനാമരുള്ള നാടാണ് നമ്മുടേത്. ഇത് പോലൊരു വാർത്തയാണ് തമിഴ്നാടിൽ നിന്നും വരുന്നത്. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വരന്റെ ബന്ധുക്കൾ ഏൽക്കേണ്ടി വന്ന പീഡനം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു സംഭവം.
ധർമ്മപുരി ജില്ലയിലെ പെണ്ണഗരം ഗ്രാമത്തിലാമ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുടുംബത്തിലെ ഒരംഗം ഒരു മാസം മുൻപ് വണ്ണിയർ സമുദായത്തിലെ സ്ത്രീയെ പ്രേമവിവാഹം കഴിച്ചു ഒളിച്ചോടിയിരുന്നു ഇതിന്റെ വൈരാഗ്യമായിരുന്നു ബന്ധുക്കളോട് തീർത്തത്. വരൻ നവിതാർ സമുദായത്തിലേയും യുവതി വണ്ണിയർ സമുദായത്തിലേതുമായിരുന്നു.

നഗ്നരാക്കി മർദ്ദിച്ചു
വരന്റെ കുടുംബത്തിലെ എട്ട് പേരെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗ്രാമവാസികളായ പ്രിയ, വിവേക് എന്നിവർ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. ബന്ധത്തെ പ്രിയയുടെ കുടുംബം ശകക്തമായി എതിർത്തിരുന്നു. കഴിഞ്ഞ മാസം 21ന് പ്രിയ വിവേകിനൊപ്പം ഒളിച്ചോടി.

ഓളിച്ചോട്ടം
പ്രിയയെ കണില്ലെന്ന് കാണിച്ച് കുടുംബം അടിയാമൻകോട്ട പോലീസ് സറ്റേഷനിൽ പരാതി നൽകിയിരുന്നു. വിവേകിനെയും കാമാനില്ലെന്ന് അരിഞ്ഞതോടെ ഒളിച്ചോട്ടമാണെന്ന് മനസിലായി. ഇരു സമുദായക്കാരും അതീവ പിന്നോക്കകാരാണ്.

ആക്രമണം ഭയന്ന് ഒളിച്ചോട്ടം
സംഭവം അറിഞ്ഞതോടെ ഗ്രാമവാസികളും ബന്ധുക്കളും വിവേകിന്റെ കുടുംബത്തിന് നേരെ തിരിഞ്ഞു. ഗ്രാമത്തിൽ ആകെയുള്ള 120 കുടുംബങ്ങളിൽ ഭൂരിഭാഗവും വണ്ണിയർ സമുദായാംഗങ്ങളാണ്. പ്രിയയുടെ കുടുംബത്തിൽ നിന്നു ആക്രമണം ഭയന്നു വിവേകിന്റെ കുടുംബം ഒരു മാസമായി മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം.

വെള്ളിയാഴ്ച തിരിച്ചെത്തി
എന്നാൽ വിവേകിന്റെ കുടുംബത്തിനെ കണ്ടെത്തി പ്രശ്നങ്ങൾ കണ്ടെത്താമെന്ന് വാക്കു നൽകി തിരിച്ച് ഗ്രാമത്തിലേക്ക് തന്നെ കൂടിടകൊണ്ടു വരികയായിരുന്നു പ്രിയയുടെ ബന്ധുക്കൽ. വിവേകിന്റെ മാതാപിതാക്കൾ അടക്കം എട്ട് പേർ വെള്ളിയാഴ്ചയായിരുന്നു തിരിച്ച് ഗ്രാമത്തിലേക്ക് തനെ തിരിച്ചെത്തിയത്. എന്നാൽ അവർ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു കാര്യങ്ങൾ.

മർദ്ദിച്ച് അവശരാക്കി
വിവേകിന്റെ ബന്ധുക്കളെ ആദ്യം ഒരു മുറിയിൽ പൂട്ടിയിടുകയാണ് ചെയ്തത്. പിന്നീട് എല്ലാവരെയും നഗ്നരാക്കി ഗ്രാമത്തിലെ ഒരു മരത്തിൽ കെട്ടിയിട്ടു. തടർന്ന് ഭീകരമായി മർദ്ദിച്ചു. മർദ്ദിച്ച് അവശരാക്കിയതിന് ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് എട്ട് പേരെയും വിട്ടയക്കുകയായിരുന്നു.

പോലീസിൽ പരാതി നൽകിയില്ല
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ക്രൂര മർദ്ദനത്തിനിരയായിട്ടും വിവേകിന്റെ ബന്ധുക്കൾ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. ഇത്തരത്തിൽ ഒരു സംഭവം നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങളും അറിയിക്കുന്നത്. പരാതി നൽകിയാൽ വീണ്ടും മർദ്ദനം ഏൽക്കേണ്ടി വരും എന്ന ഭയമാകാം പോലീസിൽ പരാതിപ്പെടാതിരിക്കാൻ ബന്ധുക്കളെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.












Click it and Unblock the Notifications