ആ ക്രിമിനൽ ശിക്ഷയ്ക്കപ്പെട്ടു!! 'അമ്മ'മാർ ഇനി വേണ്ട !! ഇത്രയും പറയാൻ ധൈര്യമുള്ള നടി ആര് ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ശശികലയ്ക്ക് ജയില്‍ ശിക്ഷ വിധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ചലച്ചിത്രതാരം രഞ്ജിനി രൂക്ഷമായ ഭാഷയിവാണ് ചിന്നിമ്മയെ ചീത്ത വിളിച്ചത്.

സത്യം പുറത്ത് വരാന്‍ 20 വര്‍ഷം എടുത്തെങ്കിലും കുറ്റവാളിയ്ക്ക് ശിക്ഷ ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് രഞ്ജിനി പറയുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന തമിഴ്‌നാട്ടിലെ ജനങ്ങളോട് മലയാളത്തിലെ സൂപ്പർ താരത്തിന് ചിലത് പറയാനുണ്ട്. 

സത്യം പുറത്ത് വന്നു

20 വര്‍ഷത്തിന് ശേഷമാണെങ്കിലും സത്യം പുറത്ത് വന്നതില്‍ സന്തോഷം ഉണ്ടെന്ന് രഞ്ജിന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ദൈവത്തിന്റെ നുഗ്രഹം കൊണ്ടാണ് എല്ലാം ശുഭമായി പര്യവസാനിച്ചതെന്നും താരം കുറിയ്ക്കുന്നു

ശശികലയ്ക്ക് എതിരെ

ശശികലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് രഞ്ജിനി നടത്തുന്നത്. ഇത് വരെയും ക്രിമിനല്‍ എന്ന ആരോപണം കേട്ട ഒരാള്‍, ഇപ്പോള്‍ ക്രിമിനല്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും രഞ്ജിനി പറയുന്നു

'അമ്മ'മാര്‍ വേണ്ട

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇനി അമ്മയും ചിന്നമ്മയും ഒന്നും വേണ്ടെന്നാണ് താരത്തിന്‌റെ അഭിപ്രായം. ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ സുതാര്യമാക്കണം. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ആവണം നാട് ഭരിക്കേണ്ടത്.

കോടതിയ്ക്ക് നന്ദി

തക്കസമയത്ത് അനുയോജ്യമായ വിധി പ്രസ്താവിച്ച് തമിഴ്‌നാട്ടിലെ ജനങ്ങളെ രക്ഷിച്ച സുപ്രീംകോടതിയിക്ക് നന്ദി അര്‍പ്പിക്കാനും താരം മറന്നില്ല. ഈ സമയത്ത് ഇത്തരം ഒരു വിധി വന്നില്ലായിരുന്നെങ്കില്‍ തമിഴ്‌നാടിന്‌റെ സ്ഥിതി എന്താകുമെന്നാണ് രഞ്ജിനി ആശങ്കപ്പെടുന്നത്.

മഹത്വം കാത്ത് സൂക്ഷിക്കണം

എംജിആറും, ജയലളിതയും കാട്ടിത്തന്ന വഴിയില്‍ ധൈര്യത്തോടെ മുന്നേറാനും ജനങ്ങളെ നയിക്കാനും കഴിയുന്ന ആളാവണം നാട് ഭരിക്കേണ്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിനായുള്ള ശ്രമങ്ങളാണ് വരും നാളുകളില്‍ ഉണ്ടാവേണ്ടത്.

ഒ പനീര്‍സെല്‍വം അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ആവുമെന്നാണ് രഞ്ജിനിയുടെ പ്രതീക്ഷ. ഇതിനായി ഒപിഎസ്സിന് എല്ലാ ഭാവുകളും താരം നേരുന്നുണ്ട്.

നേരത്തെയും

ശശികലയെ വിമര്‍ശിച്ച് രഞ്ജിനി നേരത്തേയും രംഗത്ത് എത്തിയിരുന്നു. ശശികലയെ മുഖ്യമന്ത്രി ആക്കാന്‍ തമിഴര്‍ വിഡ്ഢികളാണോ എന്നാണ് രഞ്ജിനി നേരത്തെ ചോദിച്ചിരുന്നത്.

തമിഴ്ബന്ധം

മലയാളത്തിലും തമിഴിലും ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടിള്ള രഞ്ജിനിയുടെ അച്ഛനമ്മമാര്‍ തമിഴരാണ്. പക്ഷേ രഞ്ജിനി ജനിച്ചതും വളര്‍ന്നതും എല്ലാ സിംഗപ്പൂരിലാണ്.

English summary
Famous Malayalam actress Renjini criticize Sasikala in a rude Manner.
Please Wait while comments are loading...