• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവകുമാറിനെ വിടാതെ സെൽഫി; ആരാധകന്റെ ഫോൺ വീണ്ടും തട്ടിയെറിഞ്ഞു, ഇത് പക്ഷിരാജനെന്ന് ട്രോളന്മാർ

ചെന്നൈ: ഇത് സെൽഫി യുഗമാണ്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം ചിത്രങ്ങൾ പകർത്താനാകും. യുവതലമുറയുടെ സെൽഫി പ്രേമം മൂലം ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് സിനിമാ താരങ്ങൾക്കാണ്. പൊതു ഇടങ്ങിളിൽ പ്രത്യേക്ഷപ്പെടുമ്പോഴെല്ലാം താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകരുടെ തിക്കും തിരക്കുമാണ് അനുഭവപ്പെടാറ്. യുവതാരങ്ങൾ ആരാധകരുടെ സെൽഫിയോട് സഹകരിക്കാറുണ്ടെങ്കിലും പഴയ തലമുറയിലെ താരങ്ങൾക്ക് സെൽഫി അത്ര പ്രിയമല്ല.

സെൽഫി എടുക്കാനെത്തിയവരെ പരസ്യമായി ശ്വാസിച്ചിട്ടുള്ള നിരവധി മുതിർന്ന താരങ്ങളുണ്ട്. തമിഴിലെ പ്രശസ്ത നടനും സൂപ്പർതാരം സൂര്യയുടെ പിതാവുമായി ശിവകുമാറിന്റെ സെൽഫി വിരോധം പ്രശസ്തമാണ്. തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല സെൽഫിയെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. കൂടുതൽ രൂക്ഷമായി. രജനി ചിത്രം 2.0യിലെ പക്ഷിരാജനായാണ് ട്രോളന്മാർ അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത്.

ബംഗാളിൽ ബിജെപിയുടെ തുറുപ്പ് ചീട്ട് മമതയുടെ അടുപ്പക്കാരി; തിരഞ്ഞെടുപ്പ് ഫോർമുല മാറ്റാൻ ബിജെപി

നടന്റെ പ്രതിഷേധം

നടന്റെ പ്രതിഷേധം

സെൽഫിയെടുക്കാനായി അടുത്തേയ്ക്ക് വന്നയാളുടെ ഫോൺ തട്ടിത്താഴെയിടുന്ന ശിവകുമാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംവിധായകൻ ഇ രാമദോസ്സിന്റെ വീട്ടിൽ നടന്ന വിവാഹചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

 ഫോൺ തട്ടിയെറിഞ്ഞു

ഫോൺ തട്ടിയെറിഞ്ഞു

സംവിധായകനൊപ്പം വീട്ടിലേക്ക് നടക്കുന്നതിനിടെ ശിവകുമാറിനൊപ്പം നടന്ന് സെൽഫിയെടുക്കാനാണ് യുവാവ് ശ്രമിക്കുന്നത്. ഇയാളുടെ മുഖത്ത് പോലും നോക്കാതെ നടൻ ഫോൺ തട്ടിത്താഴെകളഞ്ഞ ശേഷം ഭാവഭേദമില്ലാതെ ശിവകുമാർ മുന്നോട്ട് നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനുവാദം ചോദിക്കാതെ സെൽഫിയെടുക്കാൻ വന്നതാണ് നടനെ ചൊടിപ്പിച്ചത്. ചുറ്റും നിരവധിയാളുകൾ നിൽക്കുമ്പോഴായിരുന്നു ശിവകുമാറിന്റെ നടപടി.

ഉദ്ഘാടനത്തിനിടെ

ഉദ്ഘാടനത്തിനിടെ

കഴിഞ്ഞ ഒക്ടോബറിലും സെൽഫിയെടുക്കാൻ വന്ന യുവാവിനോട് സമാനമായ രീതിയിൽ ശിവകുമാർ പ്രതികരിച്ചിരുന്നു. ചെന്നൈയിൽ ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശിവകുമാർ. സെൽഫിയെടുക്കുന്ന യുവാവിന്റെ അടുത്തെത്തി ഫോൺ തട്ടിയെറിഞ്ഞു. ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

ശിവകുമാറിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. 70 കഴിഞ്ഞ താരം അഹങ്കാരിയാണെന്നായിരുന്നു വിമർശനം. ശിവകുമാറിനെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാതെ അകന്ന് നിന്ന് സെൽഫിയെടുത്ത യുവാവിനോടുള്ള താരത്തിന്റെ പ്രതികരണം അൽപ്പം കടന്നുപോയി എന്നാണ് അദ്ദേഹത്തിൻരെ ആരാധകർ പോലും കുറ്റപ്പെടുത്തിയത്.

വിശദീകരണം

വിശദീകരണം

അനുവാദമില്ലാതെ സെൽഫിയെടുത്തതാണ് തന്നെ ചൊടിപ്പിച്ചതെന്ന് ശിവകുമാർ പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രശസ്തരായവർ പൊതുമുതലാണെന്ന് കരുതരുത്. എല്ലാവർക്കും സ്വകാര്യത ആവശ്യമാണ്. ഉദ്ഘാടന വേദിയിൽ ഇരുപത്തിയഞ്ചോളം യുവാക്കൾ ഒന്നിച്ച് നിന്ന് സെൽഫിയെടുക്കുന്നതാണ് കണ്ടത്. താനൊരു വിശുദ്ധനോ ബുദ്ധനോ അല്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

പുതിയ ഫോൺ

പുതിയ ഫോൺ

സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ സംഭവത്തിൽ ഖേദപ്രകടനം നടത്താൻ അദ്ദേഹം തയാറായിരുന്നു. നിരവധിയാളുകൾ തെറ്റ് തന്റെ ഭാഗത്താണെന്ന് കരുതിയതുകൊണ്ടാണ് ഖേദപ്രകടനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോൺ നഷ്ടപ്പെട്ട ആരാധകന് പുതിയ ഫോൺ വാങ്ങി നൽകാനും താരം തയാറായിരുന്നു.

മക്കൾ സെൽഫി പ്രിയം

മക്കൾ സെൽഫി പ്രിയം

തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ സൂര്യയുടേയും കാർത്തിയുടേയും പിതാവാണ് ശിവകുമാർ. സെൽഫിയുടെ കാര്യത്തിൽ പിതാവിന്റെയത്രയും കടുംപിടുത്തം കാണിക്കാറില്ല മക്കൾ. ആരാധകർക്കൊപ്പം സെൽഫിയെടുക്കാൻ സൂര്യയും കാർത്തിയും യാതൊരു മടിയും കാണിക്കാറില്ല.

യേശുദാസിനും സെൽഫി വിരോധം

യേശുദാസിനും സെൽഫി വിരോധം

സെൽഫി വിരോധത്തിന്റെ പേരിൽ ഗായകൻ യേശുദാസും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. യേശുദാസിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ തട്ടിമാറ്റുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. സെൽഫി ഈസ് സെൽഫിഷ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വീ‍ഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ

English summary
Fan tries to take selfie with Sivakumar, Actor knocks his phone away. Again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more