കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സർക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നിങ്ങൾ എന്ത് സർക്കാരാണ്?

Google Oneindia Malayalam News

ദില്ലി: ബീഹാറിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജാമ്യമില്ലാ കേസിൽ കേസെടുത്ത മുൻ മന്ത്രിയെ ഇതുവരെ കണ്ടെത്താനാവാത്തതിനാലാണ് സർക്കാരിനെ കോടതി വിമർശിച്ചത്. നവംബര്‍ ഒന്നിനാണ് മുന്‍മന്ത്രി മഞ്ജു വര്‍മയ്‌ക്കെതിരെ ബീഹാര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്.

<strong>ക്യാംപസിലെ മോറൽ പൊലീസിങ്, ഭാര്യയെ സംരക്ഷിക്കാൻ മന്ത്രി ജി.സുധാകരൻ വെട്ടിനിരത്തിയത് എസ്എഫ്ഐ നേതാക്കളെ</strong>ക്യാംപസിലെ മോറൽ പൊലീസിങ്, ഭാര്യയെ സംരക്ഷിക്കാൻ മന്ത്രി ജി.സുധാകരൻ വെട്ടിനിരത്തിയത് എസ്എഫ്ഐ നേതാക്കളെ

മഞ്ജുള വര്‍മയുടെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു. മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോം ബാലത്സംഗവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്. 50 തോക്കിന്‍ തിരകളായിരുന്നു റെയ്ഡില്‍ ഇവരുടെ വസതിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്.ഞ്ജുള വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ നിരവധി തവണ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയ്‌ക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു.

Manju Verma

40 ഓളം പെണ്‍കുട്ടികളായിരുന്നു മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമാക്കിയിരുന്നത്. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി ബ്രജേഷ് ശര്‍മയുടെ അടുത്ത അനുയായി കൂടിയായിരുന്നു മഞ്ജുളയുടെ ഭർത്താവ് എന്നതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്തിൽ മജ്ഞുളയ്ക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയായിരുന്നു.

ഇത് ആശ്ചര്യമായിരിക്കുന്നു. ബീഹാര്‍ സര്‍ക്കാരിന് ഇതുവരെ അവരുടെ മുന്‍മന്ത്രിയെ കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ടാണ് ഇത് എന്ന് വിശദീകരിച്ചേ തീരു. മന്ത്രി എവിടെയെന്ന് ആര്‍ക്കും അറിയാത്തത് എന്തുകൊണ്ടാണെന്നും സർക്കാരിന്റെ നടപടി അസാധാരപണമാണെന്നും ജസ്റ്റിസ് മഡൻ ബി ലോകുർ പറഞ്ഞു.

English summary
"Fantastic. Ex-minister not traceable": Supreme Court pulls up Bihar police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X