കത്വ ബലാത്സംഗ കേസ്; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു, സത്യം ഇനിയുമകലെ, വ്യാജ വാർത്തക്കെതിരെ പോലീസ്
ദില്ലി: ജമ്മു കശ്മീരിൽ എട്ട് വയസ്സുകാരി ക്രൂര പീഡനത്തിനിരയായി മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. ഇന്ത്യ മുഴുവൻ പ്രതിഷേധങ്ങൾ നടക്കുമ്പോൾ കുട്ടി ബലാത്സംഗത്തിനിരയായിരുന്നില്ലെന്ന തരത്തിൽ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലും മീഡിയയിലും പരക്കുന്ന ഇത്തരം വാർത്തകളെ പ്രതിരോധിക്കാൻ ജമ്മു കശ്മീർ പോലീസ് രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും റിപ്പോർട്ടുകളിൽ നിന്നും സത്യം ഇനിയും ദൂരെയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നിർണ്ണായക തെളിവുകൾ നശിപ്പിച്ചതിന് രണ്ട് പോലീസുകാർ അടക്കം എട്ട് പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രിതികൾക്ക് വേണ്ടി ബിജെപി നേതാക്കൾ റാലി നടത്തിയതും നമ്മൾ കണ്ട
താണ്. ഇതിനിടയിൽ തന്നെ സിബിഐ അന്വഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തുടർന്നാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ വാര്‍ത്തയുമായി സംഘപരിവാര്‍ അനുകൂല മാധ്യമങ്ങൾ രംഗത്ത് വന്നത്.

പോലീസ് വിശദീകരണം
കുട്ടി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനിരയായതിനെത്തുടര്‍ന്നാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന അതേ സാഹചര്യത്തില്‍ തന്നെയാണ് വ്യാജവാര്‍ത്തയുമായി ചില ഓൺലൈൻ, പ്രിന്റ് മീഡിയകൾ രംഗത്ത് വന്നത്. ഇത്തരം വാർത്തകളെ പ്രതിരോധിക്കാനാണ് പോലീസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ജമ്മു പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം വ്യക്തമാക്കുന്നു. വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന തീരുമാനത്തിൽ പോലീസ് എത്തിയതും ആറ് പേർക്കെതിരെ ബലാത്സംഗം അക്കമുള്ള കേസ് രജിസ്റ്റർ ചെയ്തതും.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല
പതിനഞ്ച് പേജുള്ള ചാർജ് ഷീറ്റാണ് ജമ്മുകശ്മീർ പോലീസ് സമർപ്പിച്ചത്. കുട്ടിയെ തട്ടികൊണ്ടുപോകുകയും ഒരാഴ്ചയോളം ബലാത്സംഘം ചെയ്തെന്നുമാണ് ചാർജ് ഷീറ്റിലുള്ളത്. ജനുവരി പത്തിനായിരുന്നു പെൺകുട്ടിയെ കാണാതാകുന്നത്. കുതിരയെ മേയ്ക്കാൻ കൊണ്ടുപോകുന്നതിനിടയിലായിരുന്നു തട്ടികൊണ്ടുപോയത്. ‘ദൈനിക് ജാഗരണ്‍' എന്ന സംഘപരിവാർ പാത്രത്തിലായിരുന്നു ആദ്യം പെൺകുട്ടി പീഡനത്തിനിരയായിരുന്നില്ലെന്ന വാർത്ത വന്നിരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ശരീരത്തില്‍ മുറിവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് പത്രം പറയുന്നത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ മെഡിക്കൽ റിപ്പോർട്ടിന്റഎ ബലത്തിൽ വിശദീകരണവുമായി പോലീസ് രംഗത്ത് വരികയായിരുന്നു.

മുറിപ്പാടുകൾ സൈക്കിളിൽ നിന്ന് വീണത്
തുടയെല്ലിനു കാണുന്ന മുറിവിന്റെ പാടുകല്‍ സൈക്കിളില്‍ നിന്നു വീണപ്പോഴോ നീന്തലിനിടയിലോ കുതിര സവാരിക്കിടയിലോ സംഭവിച്ചതാകാമെന്നാണ് ദൈനിക് ജാഗരണ്‍ പറയുന്നത്. ലൈംഗിക പീഡനം നടന്നെന്ന് പറയത്തക്ക വിധത്തിലുള്ള മുറിവുകളോ മറ്റുതെളിവുകളോ ഇല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്. എട്ടുവയസുകാരിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ വിശദാംശങ്ങള്‍ നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യോനിയുടെ പുറംഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നടക്കുള്ള പീഡനത്തിന്റെ തെളിവുകള്‍ വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

നിർണ്ണായക തെളിവുകൾ
ശരീരത്തിന്റെ കീഴ്ഭാഗത്തുണ്ടായ പരിക്കുകള്‍ ലൈംഗിക അതിക്രമം കാരണമുണ്ടായതാണെന്ന നിഗമനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് ആർഎസ്എസ് അനൂകൂല പത്രങ്ങൾ മറ്റൊരു തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പ്രതികള്‍ ഹിന്ദുക്കളായത് കൊണ്ട് അവര്‍ക്ക് വേണ്ടി ബിജെപി നേതാക്കളടക്കം തെരുവിലിറങ്ങിയിരുന്നു. നിരവധി നുണപ്രചാരണങ്ങളും നടത്തി. എന്നാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് ക്ഷേത്രത്തിന് അകത്ത് വെച്ച് തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ക്ഷേത്രത്തിന് അകത്ത് നിന്നും ലഭിച്ച മുടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതും പ്രതികളുടേതുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദില്ലി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 14 തെളിവുകളാണ് പരിശോധിക്കപ്പെട്ടത്.

രണ്ടാമതും പോസ്റ്റ്മോർട്ടം
അതേസമയം പോലീസിന്റെ വാദഗതികൾ ശരിവെക്കാനാണ് രണ്ടാമതും പോസ്റ്റ് മോർട്ടം നടത്തിയതെന്നും ബിജെപി അനുകൂലികൾ പ്രചരണം അഴിച്ചുവിടുന്നുണ്ട്. മെഡിക്കൽ രംഗത്തെ വിദഗ്ധരുടെ വിശകലനം വച്ചാണു കുറ്റപത്രത്തിൽ മാനഭംഗക്കേസ് കൂടി ചേർത്തതെന്നും ജമ്മു കശ്മീർ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.












Click it and Unblock the Notifications