കര്‍ഷക നിയമങ്ങള്‍ പുന പരിശോധിക്കണം; കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഓടിച്ച് കയറ്റി നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച ഏക എംപിയായിരുന്നു വരുണ്‍ ഗാന്ധി. കര്‍ഷകര്‍ക്കെതിരായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുനപരിശോധിക്കണമെന്ന ആവശ്യമവുമായി വാണ്ടും രംഗത്ത് വന്നിരിക്കുരകയാണ് അദ്ദേഹം. കഷ്ടപ്പെട്ട് വിതച്ച നെല്‍കഡൃഷി 15 ദിവസമായി വില്‍പ്പന നടത്താന്‍ സാധിക്കാതെ അതിന് തീയിടുന്ന കര്‍ഷകന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വാണ്ടും രംഗത്തെത്തിയത്.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സുമോധ് സിംഗ് എന്ന ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ താന്‍ കൃഷി ചെയ്ത നെല്ലുമായി മന്‍ഡി മാര്‍ക്കറ്റിലേകക് പോകുകയും 15 ദിവസമായിട്ടും തന്റെ നെല്ല് കച്ചവടം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അതിന് തീയിടുകയും ചെയ്യുന്നു എന്നു വരുണ്‍ ഗാന്ധി വീഡിയോയുടെ തലക്കെട്ടായി പറയുന്നു. കര്‍ഷകന്‍ നെല്ലില്‍ മുഴുവന്‍ മണ്ണെണ്ണ ഒഴിക്കുകയും അത് തീയിടുകയും ചെയ്യുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്താണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യുന്നത്. നമ്മുടെ കര്‍ശക നിയമങ്ങളെ കുറിച്ച് പുനര്‍ചിന്തനം ചെയ്യേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. ലഖിംപൂര്‍ ഖേരി അക്രമത്തെ സംബന്ധിച്ച് പറഞ്ഞ ഏക ബിജെപി എംപിയാണ് വരുണ്‍ഗാന്ധി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തിരുന്നു.
യുരപി സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് തെറായ് മേഖലയിലെ വെള്ളപൊക്കത്തിന്റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച്‌കൊണ്ടാണ് യോഗി ആദിത്യനാഥിന്റെ ബറണത്തെ വിമര്‍ശിച്ചത്. കര്‍ഷകരെ ഭയപ്പെടുത്തുന്നതിനെതിരെ അഡല്‍ ബിഹാരി വാജ്‌പെയ് കോണ്‍ഗ്രസിന് നേരെ നടത്തുന്ന വിമര്‍ശനാത്യകമായ പ്രസംഗം വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. 1980 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെതിരെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. സര്‍ക്കാര്‍ കര്‍ഷകരെ ഭയപ്പെടുത്തുകയാണ്. ഭയപ്പെടുത്തിയാല്‍ കര്‍ഷകര്‍ ഭയപ്പെടില്ല. കര്‍ഷകരുടെ ഈ പ്രതിഷേധം ഞങ്ങള്‍ക്ക് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ലെന്ന് വാജിപേയി പറയുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്.
ലഖിംപൂര്‍ ഖേരിയിലെ അക്രമത്തിന്റെ ദൃശ്യങ്ങളും വരുണ്‍ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ആത്മാവിനെ പിടിച്ചുലക്കുന്ന ദൃശ്യങ്ങള്‍ എന്ന തക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications