Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാരിന് അന്ത്യശാസനം; നവംബര്‍ 26 വരെ കാത്തിരിക്കുമെന്ന് കര്‍ഷകര്‍, സമര രൂപം മാറും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കര്‍ഷകരുടെ അന്ത്യശാസനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് സമര നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. നവംബര്‍ 26നകം നിയമം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്.

നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്‍കുന്ന രണ്ടാമത്തെ താക്കീതാണിത്. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ മുന്നറിയിപ്പ്.

-

ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ നീക്കിയാല്‍ സമരക്കാര്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കുമെത്തും. അവിടെയാകും പിന്നീട് ഭക്ഷ്യധാന്യങ്ങളുടെ വിപണി എന്നും ടിക്കായത്ത് പറഞ്ഞു. സമരക്കാര്‍ കെട്ടിയ കൂടാരങ്ങള്‍ പോലീസ് പൊളിച്ചാല്‍ സ്റ്റേഷനുകളിലും കളക്ട്രേറ്റിലുമെത്തി ടെന്റ് കെട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമം എന്നായിരുന്നു സര്‍ക്കാര്‍ പ്രതികരണം. എന്നാല്‍ കര്‍ഷകര്‍ നിയമത്തിനെതിരെ രംഗത്തുവന്നു. പഞ്ചാബിലും ഹരിയാനയിലും അവര്‍ സമരം തുടങ്ങി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ സമരം ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സമരക്കാര്‍ കൂട്ടത്തോടെ എത്തിയപ്പോല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. തിക്രി, സിംഘു, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ തടഞ്ഞ സ്ഥലത്ത് സമരക്കാര്‍ പ്രതിഷേധം തുടരുകയാണ്.

ആയിരക്കണക്കിന് സമരക്കാരാണ് പ്രതിഷേധിക്കുന്നത്. നിരവധി തവണ സമരക്കാരുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തീരുമാനമായില്ല. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുമില്ല. സമരത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യങ്ങള്‍ പല കോണില്‍ നിന്നും ഉയരവെയാണ് നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കിയുള്ള രാകേഷ് ടിക്കായത്തിന്റെ അന്ത്യശാസനം. കഴിഞ്ഞ ജനുവരി 26ന് സമരക്കാര്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+