കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നാമത്തില്‍...!! ബിജെപിക്ക് കെണിയൊരുക്കി പുതിയ പ്രചാരണം, തെറ്റുണ്ടോ എന്ന് കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിക്ക് സാധ്യത. കര്‍ഷകര്‍ ബിജെപിക്കെതിരെ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നു. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഇവര്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുക. എന്നാല്‍ ഇത് ഏത് പാര്‍ട്ടിക്കാണ് ഗുണം ചെയ്യുക എന്ന ചോദ്യം ബാക്കിയായി നില്‍ക്കുന്നു.

മോദിയുടെ നാമത്തില്‍ പ്രചാരണം നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു എന്നാണ് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞത്. മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തിയ കര്‍ഷകര്‍ മോദിയുടെ മണ്ഡലമായ വാരണാസിയിലും ലഖ്‌നൗവിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ പ്രചാരണ രീതി സംബന്ധിച്ച് ടിക്കായത്ത് വിശദീകരിച്ചത് ഇങ്ങനെ....

32 വര്‍ഷം അധികാരം കിട്ടാതെ കോണ്‍ഗ്രസ്; ഇത്തവണ ഒരുങ്ങുന്നത് ബൃഹദ് പദ്ധതി, പുതിയ നീക്കം ഇങ്ങനെ...32 വര്‍ഷം അധികാരം കിട്ടാതെ കോണ്‍ഗ്രസ്; ഇത്തവണ ഒരുങ്ങുന്നത് ബൃഹദ് പദ്ധതി, പുതിയ നീക്കം ഇങ്ങനെ...

1

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിമയങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തോളമായി സമരത്തിലാണ് കര്‍ഷകര്‍. ഇനി അവര്‍ മോദിയുടെ നാമത്തില്‍ പ്രചാരണം നടത്താന്‍ പോകുകയാണ്. ബിജെപിയും നടത്തുന്നത് മോദിയുടെ നാമത്തിലല്ലേ, ഞങ്ങളും ആ പാത പിന്തുടരുന്നു എന്നാണ് സമര നേതാവ് രാകേഷ് ടിക്കായത്ത് പറയുന്നത്.

2

മോദിക്ക് തിരിച്ചടിയാകുന്ന പ്രചാരണമാണ് രാകേഷ് ടിക്കായത്ത് മോദിയുടെ നാമത്തില്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മോദിക്ക് വേണ്ടി മാത്രം പ്രചാരണം നടത്തുകയാണ് ഇനി ഞങ്ങള്‍ ചെയ്യുക. മോദി എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഇക്കാര്യം ഞങ്ങള്‍ ജനങ്ങളോട് പറയും. അത് മോദിക്ക് വലിയ പ്രചാരണമാകും. വൈദ്യുതി, വെള്ളം തുടങ്ങി എല്ലാം വില്‍ക്കുകയാണ് മോദി. ഇത് ജനങ്ങളോട് പറയുന്നതില്‍ തെറ്റുണ്ടോ എന്നും രാകേഷ് ടിക്കായത്ത് ചോദിക്കുന്നു.

3

ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയാണ് ഭരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. അതായത് ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണത്തില്‍ കേന്ദ്രീകരിക്കാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ആദ്യ പടിയായാണ് ഇന്ന് യുപിയിലെ മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.

4

മിഷന്‍ ഉത്തര്‍ പ്രദേശ്-ഉത്തരാഖണ്ഡ് എന്ന പേരിലാണ് ഇന്ന് മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് നടത്തിയത്. ഉത്തര്‍ പ്രദേശിലെ മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപിയില്‍ കര്‍ഷകര്‍ക്ക് വലിയ സ്വാധീനമാണ്. ഇവരുടെ ഈ നീക്കം ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

മോദിയുടെ രണ്ടാം ഓഫീസ് വാരണാസിയിലാണല്ലോ. അവിടെയും ഞങ്ങളെത്തും. യുപിയുടെ തലസ്ഥാനമായ ലഖ്‌നൗവിലും വരും. ബിജെപിക്കെതിരെ പ്രചാരണം നടത്തും. മോദിയുടെ നാമത്തിലാകും പ്രചാരണങ്ങള്‍ എന്നും കര്‍ഷക സമരക്കാര്‍ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പൂരില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമോ എന്ന ചോദ്യത്തിന് രാകേഷ് ടിക്കായത്ത് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ഗോരഖ്പൂര്‍ കര്‍ഷകരുടേതാണ്. യോഗി അമ്പലത്തില്‍ മാത്രമല്ലേയുള്ളൂ എന്നായിരുന്നു ടിക്കായത്തിന്റെ പ്രതികരണം. നേരത്തെ ക്ഷേത്രത്തില്‍ പൂജ നടത്തിയ യോഗിയുടെ കാര്യമാണ് ടിക്കായത്ത് സൂചിപ്പിച്ചത്.

6

യുപിയില്‍ ബിജെപിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം വ്യത്യസ്തമാണ്. അവര്‍ മഹാപഞ്ചായത്ത് നടത്താന്‍ തിരഞ്ഞെടുക്കുന്ന വേദികള്‍ പോലും നിര്‍ണായകമാണ്. എട്ട് വര്‍ഷം മുമ്പ് മുസ്ലിങ്ങള്‍ക്കെതിരെ ജാട്ടുകള്‍ കലാപം നടത്തിയ ജില്ലയാണ് മുസഫര്‍നഗര്‍. നിരവധി മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട കലാപമായിരുന്നു അത്. മുസഫര്‍ നഗറില്‍ ഹിന്ദു-മുസ്ലിം ഭിന്നത നിലനില്‍ക്കുന്നില്ലേ എന്ന ചോദ്യത്തിന് രാകേഷ് ടിക്കായത്ത് നല്‍കിയ മറുപടി വേറിട്ട രീതിയിലായിരുന്നു.

7

ഹിന്ദു മുസ്ലിം ഭിന്നതയെല്ലാം അവസാനിച്ചു. കര്‍ഷക സമരം എല്ലാ ഭിന്നതയും അകറ്റി. എല്ലാവരും ഇപ്പോള്‍ ഒറ്റക്കെട്ടതാണ്. മുസഫര്‍നഗര്‍ ഇപ്പോള്‍ മുഹബ്ബത്ത് നഗര്‍ (സ്‌നേഹ നഗരം) ആണ്. പുതിയ തുടക്കമാണ് ഇപ്പോള്‍ എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപിയിലെ എല്ലാ ഗ്രാമങ്ങളിലും ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് കര്‍ഷകരുടെ പദ്ധതി. 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാപഞ്ചായത് സംഘടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ക്ഷണിച്ചാല്‍ പോകും. ആവശ്യം നേടും വരെ സമരം ചെയ്യും. സ്വാതന്ത്ര്യ സമരം 90 വര്‍ഷം നീണ്ടിരുന്നു. കര്‍ഷക സമരം എത്രകാലം നീളുമെന്ന് എനിക്ക് അറിയില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Recommended Video

cmsvideo
ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

English summary
Farmer Portest Leaders Rakesh Tikait says They Will Campaign In The Name Of Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X