കളക്ടറേറ്റിൽ കർഷകന്റെ ആത്മഹത്യാ ശ്രമം!!! കാർഷിക കടമല്ല കർഷകരുടെ ആത്മഹത്യക്കു പിന്നിലെന്നു മന്ത്രി!

  • Posted By:
Subscribe to Oneindia Malayalam

ഭേപ്പൽ: കർഷക ആത്മഹത്യ മധ്യപ്രദേശിൽ തുടർകഥയാവുകയാണ്. മുഖ്യമന്ത്രിയുടെ ശിവരാജ് സിങ് ചൗഹാന്റെ സന്ദർശനത്തിനു മുന്നോടിയായി ഒരു കർഷകൻകൂടി ആത്മഹത്യക്കു ശ്രമിച്ചു. പദമ സിങ് എന്ന കർഷകനാണ് ദേവാസ് കളക്ടറേറ്റു മുന്നിൽ വിഷം കളിച്ചു ആത്മഹത്യക്കു ശ്രമിച്ചത്. ഉടനെ ഇയാളെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

കർഷക കലാപം ബിജെപിക്കെതിരെ ആയുധമാക്കി ശിവസേന!!! കർഷക ക്ഷേമം ഉറപ്പു വരുത്തിയില്ലെങ്കിൽ സഖ്യം വിടും!!!

എന്നിരുന്നാലും മധ്യപ്രദേശിൽ അധികാരികൾ കണ്ണു തുറക്കുന്നില്ല. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ അവരാരും തയ്യാറാകാത്ത സ്ഥിതിയാണ് കണ്ടു വരുന്നത്. കർഷക ആത്യമഹത്യകൾ കടക്കെണികൊണ്ടല്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. ഒരു കർഷകൻ ആത്മഹത്യ ചെയ്താതാൽ അതിന്റെ അർഥം അയാൾക്ക് കണക്കെണിയിൽ ആണ് എന്നല്ല. ആത്മഹത്യക്കു പിന്നില്‍ പലകാര്യങ്ങൾ ഉണ്ടാകുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. മന്ത്രിയുടെ ഈ പ്രസ്താവനയേറെ വിവാദമായിരുന്നു.

madhya pradesh

അതേസമയം വായ്​പ കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക്​ നാലു ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം വരെ കാർഷിക വായ്പ അനുവദിക്കാമെന്ന്​ മന്ത്രിസഭ തീരുമാനിച്ചു. ഹ്രസ്വകാല കാർഷിക വായ്പക്ക്​ സബ്​സിഡി അനുവദിക്കാൻ ഈ സാമ്പത്തിക വർഷം 20,339 കോടി നീക്കി​വെക്കാനുമാണ് തീരുമാനമായത്.

English summary
Madhya Pradesh Home Minister Bhupendra Singh on Wednesday said the farmer suicides in the state may be due to personal reasons.If a farmer is committing suicide it is not necessary that he was into debt. There can be various reasons for a farmer to commit suicide," Singh said.
Please Wait while comments are loading...