കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേ സ്വാഗതാര്‍ഹം; നിയമം പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തെങ്കിലും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് കര്‍ഷകര്‍. നിയമം പിന്‍വലിക്കാതെയുള്ള യാതൊരു വിധ ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയത്. 'കാര്‍ഷിക നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിയമം പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമര രംഗത്ത് നിന്നും പിന്‍മാറില്ല'-കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ തുടര്‍ സമരപരിപാടികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും എങ്ങനെ ഏകോപിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകളുടെ യോഗം അല്‍പസമയത്തിനകം ചേരുന്നുണ്ട്. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് 41 കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സെന്‍ട്രല്‍ കമ്മറ്റി യോഗവും ചേരും. ഇതിന് ശേഷമാവും സംഘടനകള്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

farmer-

വിഷയം പഠിക്കുന്നതിന് നാലംഗ സമിതിയെ രൂപവ്തിരിച്ചുകൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരടങ്ങുന്നതാണ് വിധഗ്ദ സമിതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പിലാക്കരുതെന്ന് വ്യക്തമാക്കിയ കോടതി സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Recommended Video

cmsvideo
Supreme court's stay order on farm bill

English summary
Farmers' organizations say they will not end the strike until the law is completely repealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X