കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ ബലഗാവിയില്‍ അമിത് ഷായ്ക്ക് നേരെ കര്‍ഷകരുടെ പ്രതിഷേധം

Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് നേരെ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം. അമിത് ഷായുടെ സന്ദര്‍ശത്തിനിടെ ബലഗാവി ജില്ലയില്‍ രണ്ടിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. അമിത് ഷായ്‍ക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‍ത് നീക്കി. കര്‍ഷകരുടെ പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് അമിത് ഷാ എത്തുന്ന വഴികളില്‍ അടക്കം കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!

എന്നാല്‍ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് കര്‍ഷകര്‍ പ്രതിഷേധം നടത്തുകയായിരുന്നു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടപ്പം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലിനെതിരെ ബല്‍ഗാവി ഉള്‍പ്പടേയുള്ള വടക്കന്‍ കര്‍ണാടകയിലെ കര്‍ഷകര്‍ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. മേഖലയില്‍ നിന്ന് എത്തിയ കര്‍ഷകര്‍ തലസ്ഥനാമായ ബെംഗളൂരുവില്‍ അടക്കം പ്രതിഷേധം നടത്തിയിരുന്നു.

 amit-shah1

അതേസമയം അമിത് ഷായുടെ പര്യടനം ജില്ലയില്‍ തുടരുകയാണ്. പര്യടനത്തിലുടനീളം കാര്‍ഷിക നിയമങ്ങളെ അമിത് ഷാ ന്യായീകരിച്ചു. മൂന്ന് നിയമനിർമ്മാണങ്ങളും കർഷകരുടെ വരുമാനം പലമടങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. "കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം പലമടങ്ങ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ കൃഷിക്കാർക്ക് രാജ്യത്തും ലോകത്തും എവിടെയും കാർഷിക ഉൽ‌പന്നങ്ങൾ വിൽക്കാൻ കഴിയും. "-സംസ്ഥാനത്തെ ബാഗൽകോട്ടിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും അദ്ദേഹം നിശിതമായ വിമര്‍ശനം ഉന്നയിച്ചു. നവംബർ അവസാനം മുതൽ ദില്ലിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. നിയമങ്ങളും പ്രതിസന്ധികളും അവസാനിപ്പിക്കാൻ കേന്ദ്രവും കര്‍ഷക സംഘടന നേതാക്കളും ഇതുവരെ ഒൻപത് തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും വലിയ മുന്നേറ്റം നേടുന്നതിൽ പരാജയപ്പെട്ടു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഇരു പാർട്ടികളും ജനുവരി 19 ന് വീണ്ടും യോഗം ചേരുന്നുണ്ട്.

തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കംതവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം

English summary
Farmers protest against Amit Shah in Balagavi, Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X