കര്‍ഷക പ്രക്ഷോഭം: കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം; ആറാംവട്ട ചര്‍ച്ച ബുധനാഴ്ച
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 30 നാണ് കര്‍ഷകരെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ചര്‍ച്ചകള്‍ നടന്ന ദില്ലിയിലെ വിഗാന്‍ ഭവനില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചര്‍ച്ച നടക്കുകയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
തുറന്ന മനസ്സോടെ ചര്‍ച്ചയാകാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്നാലെയാണ് 40 കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. ആറാം വട്ട ചര്‍ച്ചയാണ് ഇനി നടക്കാനുള്ളത്. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് മനസ്സിലാക്കുന്നത് കര്‍ഷക സംഘടനാ പ്രതിനിധിയായ ശിവ്കുമാര്‍ കക്ക പറഞ്ഞിരുന്നു. വീണ്ടും ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കണമെങ്കില്‍ നിയമങ്ങല്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നേതൃത്വത്തിലാവും ബുധനാഴ്ചത്തെ ചര്‍ച്ച നടക്കുക. അതേസമയം, കര്‍ഷകരുടെ സമരുടെ രാജ്യതലസ്ഥാനത്ത് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. 3 വിവാദ നിയമങ്ങൾ പിൻവലിക്കുക, വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാസാക്കുക, കർഷകർക്കുള്ള വൈദ്യുതി സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സമരക്കാര്‍ ഉയര്‍ത്തുന്നത്.












Click it and Unblock the Notifications