കാത്തിരിപ്പ് തുടർന്നേക്കാം; സമരവേദികളിൽ വീടുകൾ നിർമിച്ച് കർഷകർ
20000 മുതൽ 25000 രൂപ വരെയാണ് ഓരോ വീടിന്റെയും നിർമാണ ചെലവ്
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ദേശീയ പാതകൾക്ക് സമീപം തന്നെ വീടുകൾ നിർമിക്കുന്നു. ഏത് കാലാവസ്ഥയിലും താമസിക്കാൻ സാധിക്കുന്ന തരത്തിലുള്ള വീടുകളാണ് സമരവേദികളോട് ചേർന്ന് നിർമിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും അതിന് എത്രനാൾ വരെ പോരാടുമെന്നും വ്യക്തമാക്കിയാണ് കർഷകരുടെ പുതിയ നീക്കം.

കഴിഞ്ഞ് നാല് മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ സമരം ചെയ്യുകയാണ് കർഷകർ. കടുത്ത തണുപ്പിനെ അവഗണിച്ചായിരുന്നു സമരം മുന്നോട്ട് പോയിരുന്നത്. അതിനിടയിൽ പ്രദേശത്തെ ഇന്രർനെറ്റ് സേവനം അടക്കം കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെയെല്ലാം അവഗണിച്ചും സമരം തുടരുകയാണ് കർഷകർ.
ഹരിയാനയ്ക്ക് അടുത്തുള്ള ടിക്രി അതിർത്തിയിലാണ് കർഷകർ വീടുകൾ നിർമിക്കാൻ ആരംഭിച്ചത്. ഇഷ്ടിക ഉപയോഗിച്ചാണെങ്കിലും നിർമാണ ചെലവ് കുറവുള്ള വീടുകളാണ് നിർമിക്കുന്നത്. 20000 മുതൽ 25000 രൂപ വരെയാണ് ഓരോ വീടിന്റെയും നിർമാണ ചെലവ്. ബഹദുർഗാ ഹൈവേയുടെ വശങ്ങളിലും വീടുകളുടെ നിർമാണം നടക്കുന്നുണ്ട്.
ശൈത്യകാലം മാറിയെങ്കിലും വരാനിരിക്കുന്ന കനത്ത വെയിലിനെ പ്രതിരോധിക്കേണ്ടതുമുള്ളതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കർഷകർ എത്തിയത്. കര്‍ഷകരുടെ മനസ്സുപോലെ ശക്തമാണ് പുതിയ വീടുകളെന്ന് കിസാന്‍ സോഷ്യല്‍ ആര്‍മി നേതാവ് അനില്‍ മാലിക് പറഞ്ഞു. ഇത്തരത്തില്‍ രണ്ടായിരത്തോളം വീടുകള്‍ നിര്‍മ്മിക്കാനാണ് നീക്കം. വേനലിന്റെ ആധിക്യം നേരിടാന്‍ സമര വേദികളില്‍ കൂളറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ട്രാക്ടറുകളിലും റോഡരികിലുമായിരുന്നു കർഷകർ രാത്രി ഉറങ്ങിയിരുന്നത്. എന്നാൽ വിളവെടുപ്പ് കാലമായതിനാൽ ട്രാക്ടറുകളിൽ പലതും നാട്ടിലേക്ക് അയക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽകൂടിയാണ് വീടെന്ന ആശയം ഉയർന്ന് വന്നത്. അതേസമയം ദേശീയ പാത 44ല്‍ കര്‍ഷകര്‍ അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെയും കുഴല്‍ കിണര്‍ കുഴിച്ചതിനെതിരെയും അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കര്‍ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദേശീയ പാത നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിൽ സമാനമായ 1000-2000 വീടുകൾ നിർമ്മിക്കാനും കർഷകർ പദ്ധതിയിടുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ തിക്രി അതിർത്തിയിൽ സ്ഥിരമായ പാർപ്പിടങ്ങൾ നിർമ്മിക്കാൻ കർഷകരെ സഹായിക്കുകയാണ് ഇസാൻ സോഷ്യൽ ആർമി.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
മാര്‍ച്ച് 26ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയിലും സ്വകാര്യ വത്കരണത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 15ന് നടത്തുന്ന പ്രതിഷേധത്തില്‍ ചില ട്രേഡ് യൂണിയനുകള്‍ പങ്കുചേരുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സംയുക്ത കിസാന്‍ യൂണിയനാണ് ഇപ്പോള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications