കര്‍ഷക സമരം; ടോള്‍ പ്ലാസകളില്‍ പ്രതിദിന നഷ്ടം 1.8 കോടി രൂപ
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധം മൂലം ദില്ലി, ഹരിയാന, പഞ്ചാബ് മേഖലകളിലെ ടോള്‍ ബൂത്തുകള്‍ക്ക് കനത്ത നഷ്ടമെന്ന് വിലയിരുത്തല്‍. കര്‍ഷക സമരം കാരണം നികുതി പിരിവ് ഡിസംബര്‍ മാസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് കാരണം പ്രതിദിനം 1.8 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുന്നുണ്ടെന്ന് കേന്ദ്രം ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു.
ക്രെഡിറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ കണക്കനുസരിച്ച് കര്‍ഷക പ്രതിഷേധം കാരണം ഇതിനകം പഞ്ചാബ്,ഹരിയാന ദില്ലി എന്‍സിആര്‍ മേഖലകളില്‍ ടോള്‍കളക്ഷനില്‍ 600 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.കര്‍ഷക പ്പതിഷേധം കാരണം ചില ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇത് മൂലമുള്ള നഷ്ടം പ്രതിദിനം 1.8 കോടി രൂപയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു.

2021 ജനുവരിയില്‍ പുറത്തിറക്കിയ ഐസിആര്‍എ റിപ്പോര്‍ട്ടില്‍, ഹരിയാന, പഞ്ചാബ്,ദില്ലി എന്‍സിആര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാതകള്‍ക്കായി 52ഓളം ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്ലാസകളില്‍ ദിനംപ്രതിയുള്ള ശരാശരി ടോള്‍ പിരിവ് 7 കോടി രൂപയാണ്.
Recommended Video
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
കേന്ദ്രത്തിന്റെ വിവാദ കര്‍ഷകബില്ലുകള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. സമരം കൂടുതല്‍ കടുപ്പിക്കാനും കര്‍ഷ സംഘടനകള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷിക ബില്ലുകള്‍ പിന്വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം. കര്‍ഷക പ്രക്ഷോഭം നീണ്ടു പോയാല്‍ ടോള്‍പ്ലാസകളിലെ നഷ്ടം വലിയ ആഘാതം സൃഷ്ടിച്ചേക്കും












Click it and Unblock the Notifications