കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ അവസാനം വരെ സമരം ചെയ്യാൻ തയ്യാറാണ്: നരേന്ദ്ര തികായത്

നിയമം പിൻവലിക്കുന്നില്ലെങ്കിൽ അടുത്ത മൂന്നര വർഷവും ഡൽഹി അതിർത്തികളിൽ സമരം തുടരുമെന്നും ഏതുവിധേനയും തങ്ങളെ അവിടെ നിന്ന് ഒഴിപ്പിക്കാനാകില്ലെന്നും നരേന്ദ്ര സിങ് ടികായത്

Google Oneindia Malayalam News

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ അതിന്റെ അവസാനം വരെ സമയം ചെയ്യാൻ കർഷകർ തയ്യാറാണെന്ന് കർഷക നേതാവ് നരേന്ദ്ര തികായത്. നിയമം പിൻവലിക്കുന്നില്ലെങ്കിൽ അടുത്ത മൂന്നര വർഷവും ഡൽഹി അതിർത്തികളിൽ സമരം തുടരുമെന്നും ഏതുവിധേനയും തങ്ങളെ അവിടെ നിന്ന് ഒഴിപ്പിക്കാനാകില്ലെന്നും നരേന്ദ്ര സിങ് ടികായത് പറഞ്ഞു. മുതിർന്ന കർഷക നേതാവ് മഹേന്ദ്ര സിങ് ടികായത്തിന്റെ മകനാണ് നരേന്ദ്ര ടികായത്.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Farmer

നിലവിൽ ഡൽഹി അതിർത്തിയിൽ കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് അദ്ദേഹത്തിന്റെ സഹോദരന്മരായ രാകേഷ് ടികായത്താണ്. സഹോദരനെതിരെയും ടികായത് കുടുംബത്തിനെതിരെയും ഉയർന്ന എന്തെങ്കിലും ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ സമരത്തിൽ നിന്ന് പൂർണമായും പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭത്തിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പണം പിരിച്ചെടുത്തുമെന്ന് ആരോപണമുയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നൂറു മാസമായാലും കർഷകർക്കൊപ്പം തന്നെ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധിനൂറു മാസമായാലും കർഷകർക്കൊപ്പം തന്നെ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

"ഈ സർക്കാരിന് ഒരു തെറ്റിദ്ധാരണയുണ്ട്, അത് ഒരുപക്ഷേ ഇത്തരത്തിലുള്ള പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ലാത്തതുകൊണ്ടാകാം. എന്നാൽ ഞങ്ങൾ 35 വർഷത്തിനിടയിൽ നിരവധി പ്രക്ഷോഭങ്ങൾ കണ്ടവരാണ്. ചെറിയ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാനും വിവിധ തന്ത്രങ്ങളിലൂടെ അവരെ പുറത്താക്കാനുമുള്ള അനുഭവം മാത്രമാണ് ഈ സർക്കാരിനുള്ളത്, "അദ്ദേഹം പറഞ്ഞു.

ഈ പ്രതിഷേധത്തെ ഒരു തരത്തിലും തകർക്കാൻ സർക്കാരിന് കഴിയില്ലെന്നും മഹേന്ദ്ര ടികായത് വ്യക്തമാക്കി. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത കാലത്തോളം ഇത് തുടരും. ഈ സർക്കാരിന് മൂന്നര വർഷം കാലാവധിയുണ്ട്, കാലാവധി അവസാനിക്കുന്നതുവരെ തങ്ങൾ ഇവിടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസം; കര്‍ഷക സമരം തിരിച്ചടിക്കുമോ?ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസം; കര്‍ഷക സമരം തിരിച്ചടിക്കുമോ?

ഭാവിയിൽ ഉറപ്പുനൽകുന്നതിന്റെയോ ഭാഗികമായോ ഉള്ള കരാറിന്റെ അടിസ്ഥാനത്തിലല്ല, അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചതിനുശേഷം മാത്രമേ കർഷകർ പ്രതിഷേധ സ്ഥലങ്ങൾ ഉപേക്ഷിക്കുകയുള്ളൂ. അടിസ്ഥാന വില ഉറപ്പാക്കുമെന്ന് നിരന്തരം പറയുന്ന സർക്കാരിന് എന്തുകൊണ്ട് അത് രേഖാമൂലം വ്യക്തമാക്കാൻ സാധിക്കുന്നില്ലയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഡൽഹി അതിർത്തിയിലെ സമരം നൂറു ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള കമ്പനികൾ പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിസ്ഥലങ്ങൾ വാങ്ങുകയാണെന്ന് കർഷക യൂണിയനുകൾ ആരോപിക്കുന്നു.

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

English summary
Farmers ready to continue protest on Delhi borders till Modi government lasts says Narendra Tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X