കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ രൂപീകരിക്കേണ്ട, പകരം കര്‍ഷകര്‍ക്ക് സഹായം നല്‍കണം, പുതിയ നിലപാടുമായി ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. എന്നാല്‍ ഇതിനിടെ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കേണ്ട കാര്യമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും, മഴയെ തുടര്‍ന്ന് കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായമാണെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

1

അതേസമയം കാര്‍ഷിക നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യം അടിയന്തര സഹായമാണ്. അല്ലാതെ പുതിയ സര്‍ക്കാരല്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയത്ത് ഒരുപാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നതിന് പിന്തുണ തേടുകയാണെന്നും സാമ്‌ന വിമര്‍ശിച്ചു.

ഇതിനിടെ 50:50 ഫോര്‍മുല കടുപ്പിച്ച് ശിവസേന വീണ്ടും രംഗത്തെത്തി. നിങ്ങളുടെ ധാര്‍ഷ്ട്യം നടപ്പാക്കാമെന്ന് കരുതേണ്ട. ശിവസേന ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കെല്‍പ്പുള്ളവരാണെന്നും സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. ധാര്‍ഷ്ട്യം കാരണം നിരവധി അലക്‌സാണ്ടര്‍ ചക്രവര്‍ത്തിമാര്‍ സമയത്തിന്റെ സമുദ്രത്തില്‍ മുങ്ങി പോയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ശിവസേനയുടെ മുഖ്യമന്ത്രിയെ ആവശ്യമാണെന്നും റാവത്ത് പറഞ്ഞു.

ജനങ്ങള്‍ക്ക് ബിജെപി ശിവസേന സഖ്യത്തിന് അനുകൂലമായ അവസരമാണ് നല്‍കിയത്. എന്നാല്‍ ജനവിധിയെ അംഗീകരിക്കാതിരുന്നാല്‍, ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലാതെ വരും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാണെന്ന് പറഞ്ഞാല്‍, എല്ലാം അവസാനിക്കും. ഞങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ മൂന്നിന് രണ്ട് ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി. അതേസമയം പറഞ്ഞ വാക്ക് പാലിക്കാന്‍ ബിജെപി തയ്യാറാവണമെന്നും റാവത്ത് പറഞ്ഞു.

 മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഗവര്‍ണറെ കണ്ട് ശിവസേന... വീണ്ടും ട്വിസ്റ്റ്, ആദിത്യയുടെ മറുപടി ഇങ്ങനെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഗവര്‍ണറെ കണ്ട് ശിവസേന... വീണ്ടും ട്വിസ്റ്റ്, ആദിത്യയുടെ മറുപടി ഇങ്ങനെ

English summary
farmers want help not new govt shivsena dig at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X