ഞാന്‍ മൃഗമായിരുന്നോ?; മേജര്‍ ജീപ്പില്‍ കെട്ടിയിട്ട യുവാവ് ചോദിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീരില്‍ കല്ലേറുകാരില്‍ നിന്നും രക്ഷനേടാനായി പ്രദേശവാസിയെ ജീപ്പില്‍ കെട്ടിയിട്ടത് ഏറെ വിവാദമായിരുന്നു. യുവാവിനെ ജീപ്പിന് മുകളില്‍ കെട്ടിയിട്ട മേജറിനെ സൈന്യം ആദരിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു രീതിയില്‍ തന്നോട് പെരുമാറാന്‍ താന്‍ മൃഗമായിരുന്നോ എന്നാണ് യുവാവ് ചോദിക്കുന്നത്.

ഇത്തരം ഒരു സംഭവം ഇന്ത്യന്‍ നിയമത്തില്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്താണ് പറയുക. ആ ഓഫീസര്‍ക്കെതിരെ ഏറ്റുമുട്ടാന്‍ തനിക്കാവില്ല. എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ. ഞാന്‍ മൃഗമായിരുന്നോ? ഫാറൂഖ് ദാര്‍ വേദനയോടെ ചോദിക്കുന്നു.

farookdar

യുവാവിനെ മനുഷ്യകവചമാക്കിയ ഓഫീസറെ ആദരിച്ചതില്‍ കാശ്മീരിലെ രാഷ്ട്രീയ കക്ഷികളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി ചെയ്ത ഓഫീസര്‍ക്കെതിരെ അന്വേഷണം നടക്കവെ ഇത്തരമൊരു ആദരവ് നല്‍കിയത് അന്വേഷണം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് വ്യക്തമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പറയുന്നു.

അതേസമയം, മേജറെ ആദരിച്ചത് ഈ സംഭവത്തിന്റെ പേരിലല്ലെന്നും കാശ്മീല്‍ അദ്ദേഹം നടത്തിയ സമാധാന ശ്രമങ്ങള്‍ക്കുള്ളതാണെന്നുമാണ് സൈന്യത്തിന്റെ പ്രതികരണം. അതിനിടെ, യുവാവിന് പകരം എഴുത്തുകാരി അരുന്ധതി റോയിയെ ജീപ്പിന് മുകളില്‍ കെട്ടിയിടണമായിരുന്നെന്ന് കഴിഞ്ഞദിവസം ബിജെപി എംപിയും നടനുമായ പരേഷ് റാവല്‍ പറഞ്ഞിരുന്നു.

English summary
Was I an animal, asks Farooq Dar who was tied to a jeep by Major Gogoi
Please Wait while comments are loading...