ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സഹപാഠികൾക്കും പങ്ക്, മാനസികമായി പീഡിപ്പിച്ചു, ആരോപണവുമായി പിതാവ്
ദില്ലി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കെതിരെ ആരോപണവുമായി അച്ഛന് ലത്തീഫ് രംഗത്ത്. ക്ലാസ്സിലുളളവര്‍ ഫാത്തിമയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ലത്തീഫ് ആരോപിക്കുന്നത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് ഫാത്തിമ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം നടത്തുമെന്നും ലത്തീഫ് ദില്ലിയില്‍ പറഞ്ഞു.
ലത്തീഫും കുടുംബവും ഇന്ന് പ്രധാനനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൊല്ലം എംപി എംകെ പ്രേമചന്ദ്രനും ഇവര്ക്കൊപ്പമുണ്ടായേക്കും. കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ലത്തീഫ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

കേസില്‍ തെളിവ് നിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ലത്തീഫ് ആരോപിക്കുന്നത്. മാത്രമല്ല ഫാത്തിമയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അടക്കം അന്വേഷണ പരിധിയില്‍ വരണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെടുന്നു. 25 ദിവസമായി തന്റെ മകള്‍ മരണപ്പെട്ടിട്ട്. എന്നാല്‍ മകള്‍ എങ്ങനെയാണ് മരിച്ചത് എന്ന് അറിയാന്‍ പോലും സാധിക്കാത്ത ഹതഭാഗ്യനായ ഒരു അച്ഛനാണ് താനെന്ന് ലത്തീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഫാത്തിമ ലത്തീഫിന്റെ മരണം അന്വേഷിക്കുന്നത്. ഐഐടി അധ്യാപകനായ സുദര്ശന് പത്മനാഭനാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതി വെച്ചിരുന്നു. ഫോണില്‍ സ്ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ സുദര്ശന് പത്മനാഭനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നവംബര്‍ 9നാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications