ജയ് ശ്രീറാം വിളിച്ച മുസ്ലീം മന്ത്രിക്ക് മുസ്ലീം സംഘനയുടെ ഫത്വ

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: ബിഹാറില്‍ പുതുതായി നിയമിതനായ മന്ത്രിക്ക് മുസ്ലീം സംഘടന ഫത്വ പുറപ്പെടുവിച്ചു. ജയ് ശ്രീറാം വിളിച്ചതിനെ തുടര്‍ന്നാണ് ഫത്വ. ബിഹാറില്‍ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിതീഷ് കുമാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ നിയമസഭയ്ക്ക് പുറത്തായിരുന്നു ബിജെപി എംഎല്‍എമാര്‍ക്കൊപ്പം മന്ത്രി ഖുര്‍ഷിദ് അഹമ്മദ് ജയ് ശ്രീറാം വിളിച്ചത്.

വെസ്റ്റ് ചമ്പാരന്‍ മേഖലയില്‍ നിന്നും വിജയിച്ച ജനതാദള്‍ യുണൈറ്റഡ് എംഎല്‍എയാണ് ഖുര്‍ഷിദ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി കൂട്ടുകൂടി പുതിയ സര്‍ക്കാര്‍ നിതീഷ് കുമാര്‍ ഉണ്ടാക്കിയതത് കഴിഞ്ഞദിവസമാണ്. പുതിയ മന്ത്രിസഭയിലെ ഏക മുസ്ലീം മന്ത്രിയാണ് ഖുര്‍ഷിദ്.

khurshid

മന്ത്രിയായതിന്റെ പിന്നാലെ ഖുര്‍ഷിദ് വിവാദത്തിലും ഉള്‍പ്പെട്ടു. തനിക്കെതിരെ ഉയര്‍ന്ന ഫത്വയ്‌ക്കെതിരെ മന്ത്രി പ്രതികരിച്ചിട്ടുണ്ട്. ഇസ്ലാം എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് പറയുന്നതെന്ന് ഖുര്‍ഷിദ് പറഞ്ഞു. ജയ് ശ്രീറാം വിളിച്ചാല്‍ തനിക്ക് മുസ്ലീങ്ങള്‍ക്കുവേണ്ടി നല്ലതു ചെയ്യാന്‍ സാധിക്കും. എന്തിനാണ് ചിലരിങ്ങനെ ബഹളം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, പിന്നീട് തന്റെ പരാമര്‍ശത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകള്‍ ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. മുഖ്യമന്ത്രി തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു. ആരെയും വേദനിപ്പിക്കാന്‍ ഇദ്ദേശിച്ചില്ലെന്നും മന്ത്രി പറഞ്ഞു. മോദി വിരോധം ആളിക്കത്തിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ നേടി ഖുര്‍ഷിദ് വിജയിച്ചത്. എന്നാല്‍, പുതിയ കൂട്ടുകെട്ടുണ്ടാക്കിയതോടെ നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടിവന്നരിക്കുകയാണ് ജനതാദളിന്.


English summary
‘Fatwa’ issued against Muslim minister in Bihar for chanting ‘Jai Shri Ram’
Please Wait while comments are loading...