Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊൽക്കത്തിയിലെ പോലീസ് നടപടി: സിബിഐ സുപ്രീം കോടതിയിലേക്ക്, രേഖകൾ നശിപ്പിച്ചെന്ന് ഭയം!!

കൊൽക്കത്ത: ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസിൽ സൂക്ഷിച്ച രേഖകൾ നശിപ്പെടുമെന്ന് ഭയക്കുന്നുവെന്ന് സിബിഐ. കൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയതോടെയാണ് നാടകീയ രംഗങ്ങൾ ഉടലെടുത്തത്. കൊൽക്കത്തയിലെ സിബിഐ ഓഫീസും ബംഗാൾ പോലീസ് വളഞ്ഞിരുന്നു. ശാരദ, റോസ് വാലി തട്ടിപ്പ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാറ് അന്വേഷണത്തിൽ തിരിമറി നടത്തിയെന്നാണ് ആക്ഷേപം.

ഇതോടെ രാജീവ് കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ ഞായറാഴ്ച സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രാജീവ് കുമാറിന്റെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് സാൾട്ട് ലേക്കിലേയും നിസാം പാലസിലെയും സിബിഐ ഓഫീസുകൾ വളയുകയായിരുന്നു. ഇതിന് പുറമേ സിബിഐ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീ വാസ്തവയുടെ വീടും വളഞ്ഞിട്ടുണ്ട്. രണ്ട് തട്ടിപ്പ് കേസുകളിലുമായി നിരവധി തൃണമൂൽ നേതാക്കൾ സംശയത്തിന്റെ മുനയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കുമോ എന്ന് സിബിഐ ഭയക്കുന്നത്. ഇത് മുഴുവൻ അന്വേഷണത്തെയും ബാധിക്കുകയും ചെയ്യും. അതേ സമയം കൊൽക്കത്തയിലെ സിബിഐ ഓഫീസുകൾക്ക് സുരക്ഷയൊരുക്കാൻ സിആർപിഎഫിനോട് അപേക്ഷിച്ചിട്ടുണ്ട്. കൊൽക്കത്ത ഓഫീസിൽ നിർണായക രേഖകൾ ഉണ്ടെന്നും സിബിഐ സാക്ഷ്യപ്പെടുത്തുന്നു.

cbi-1549203678-jpg-pages


കൊൽക്കത്തയിലെ പോലീസ് നടപടിയിൽ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി. സംഭവവുമായി നിയമോപദേഷ്ടാക്കളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും സിപിഐ വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിന്മേൽ നടക്കുന്ന അന്വേഷണമാണെന്നും എല്ലാ അധികൃതരും സുപ്രീം കോടതി വിധി അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും റാവു ചൂണ്ടിക്കാണിക്കുന്നു. സുപ്രീകോടതി- ഹൈക്കോടതി ഉത്തരവുകളിലുള്ള അന്വേഷണങ്ങൾക്ക് പശ്ചിമ ബംഗാൾ സർക്കാരുകളുടെ അനുമതി ആവശ്യമില്ലെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.

ബംഗാളിലെ പ്രത്യേക അന്വേഷണ സംഘം നടത്തിവന്നിരുന്ന ശാരദ, റോസ് വാലി തട്ടിപ്പ് കേസ് 2014ലാണ് സുപ്രീം കോടതി സിബിഐയെ ഏൽപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതി സ്ഥാനത്തുള്ള കേസ് അന്വേഷണം അട്ടമിമറിക്കപ്പെടുമെന്ന ഭയവുമുണ്ട്. 2500 കോടിയുടെ ശാരദ തട്ടിപ്പും 10,000 കോടിയുടെ റോസ വാലി തട്ടിപ്പുമാണ്. സിബിഐ ഇരു കേസുകളുമായി 80 പേജുള്ള കുറ്റപത്രമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+