കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവോമിയ്ക്ക് തിരിച്ചടി, കണ്ടുകെട്ടുന്നത് 5551 കോടി രൂപ!!; ഇ.ഡി നടപടിക്ക് അനുമതി

Google Oneindia Malayalam News

ന്യൂദല്‍ഹി: വിദേശ നാണയ വിനിമയ ചട്ടലംഘനത്തില്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയ്ക്ക് കനത്ത തിരിച്ചടി. ഷവോമിയുടെ 5551 കോടി രൂപ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ ഡി ) ഉത്തരവിന് വിദേശ നാണയവിനിമയ മാനേജ്‌മെന്റ് നിയമപ്രകാരമുള്ള അതോറിറ്റി (ഫെമ) അനുമതി നല്‍കി.

ഇതോടെ വിദേശ കമ്പനിയുടെ രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് മരവിപ്പിക്കലാകും ഇത്. അമേരിക്ക ആസ്ഥാനമായ രണ്ട് സ്ഥാപനങ്ങള്‍ക്കും സ്വന്തം ഗ്രൂപ്പ് കമ്പനിക്കും ഷവോമി 5,551.27 കോടി രൂപക്ക് തുല്യമായ വിദേശ കറന്‍സി അനധികൃതമായി കൈമാറി എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണ്.

1

ഈ പശ്ചാത്തലത്തിലാണ് ഫെമ പ്രകാരം ഈ ബാങ്ക് നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ ഇ ഡി ഉത്തരവിട്ടത്. ഏപ്രില്‍ 29 ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇ ഡി നല്‍കിയിരുന്നു. എന്നാല്‍ വിദേശ വിനിമയ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കണം എന്നാണ് ചട്ടം അനുശാസിക്കുന്നത്.

ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസിഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസി

2

ജോയന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തേണ്ടത് എന്നാണ് ഫെമ ചട്ടം വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഇ ഡിയുടെ നടപടി 5,551.27 കോടി രൂപക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ, അനധികൃതമായി ഇന്ത്യക്ക് പുറത്തേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്

3

പണം കൈമാറ്റം ചെയ്ത കമ്പനികളില്‍ നിന്നും ഷവോമി ഒരുതരത്തിലുള്ള സേവനവും കൈപ്പറ്റിയിട്ടില്ല. ആയതിനാല്‍ഈ ഇടപാട് അനധികൃതമാണ് എന്നാണ് ഇ ഡിയുടെ വാദം. പണം വിദേശത്തേക്ക് അയക്കുന്നത് സംബന്ധിച്ച് ബാങ്കുകളെ കമ്പനി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും ഇ ഡി ചൂണ്ടിക്കാട്ടി. 2014 ല്‍ ആമ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

കല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്‍കി ഉമ്മന്‍ചാണ്ടികല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്‍കി ഉമ്മന്‍ചാണ്ടി

4

ഇതിന് പിന്നാലെ അതായത് 2015 മുതല്‍ കമ്പനി ഇങ്ങനെ പണം അയച്ചിരുന്നു എന്നും ഇ ഡി കണ്ടെത്തി. ഇന്ത്യയില്‍ എം ഐ ബ്രാന്‍ഡിന്റെ മൊബൈല്‍ ഫോണുകളുടെ വ്യാപാരിയും വിതരണക്കാരുമാണ് ഷവോമി ഇന്ത്യ. അതേസമയം ഉത്തരവിനെതിരെ ഷവോമി ഇന്ത്യ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു.

5

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയും ബലപ്രയോഗവും നേരിടേണ്ടി വന്നതായി ഷവോമി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.

6

ഇതിന് പിന്നാലെ ഷവോമി ഇന്ത്യയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നേരെയുള്ള ഇത്തരം നീക്കങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്ന് മെയ് മാസത്തില്‍ ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
FEMA has approved the Enforcement Directorate's order to confiscate Rs 5,551 crore from Xiaomi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X