കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരും ചിന്നമ്മയെ കൈയൊഴിഞ്ഞു; പ്രവർത്തകരിൽ നിന്ന് തണുത്ത സ്വീകരണം, അ‍ഞ്ചുനാൾ ചെന്നൈയിൽ

ജയലളിതയെ പ്രതിനിധീകരിച്ച് ആർകെ നഗറിൽ നിന്ന് വിനത പ്രവർത്തകർ എത്തിയിരുന്നു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ജയിലിലായിരുന്ന വികെ ശശികല അഞ്ചു ദിവസത്തെ പരോളിൽ ചെന്നൈയിലെത്തി. എന്നാൽ ശശികലയെ കാണനും സ്വീകരിക്കാനുമായി വളരെ കുറച്ച് പ്രവർത്തകരാണ് എത്തിയത്. ജയലളിതയെ പ്രതിനിധീകരിച്ച് ആർകെ നഗറിൽ നിന്ന് വിനത പ്രവർത്തകർ എത്തിയിരുന്നു.

ഭീകരവാദം അനുവദിക്കില്ല; പാകിസ്താന് താക്കീത്, സന്ദേശവുമായി യുഎസ് പ്രതിനിധികൾ പാകിസ്താനിലേക്ക്...ഭീകരവാദം അനുവദിക്കില്ല; പാകിസ്താന് താക്കീത്, സന്ദേശവുമായി യുഎസ് പ്രതിനിധികൾ പാകിസ്താനിലേക്ക്...

sasikala

ചൈതുവിന്റെ സ്വന്തമാകാന്‍ സാമന്ത എത്തിയത് എങ്ങനെയെന്നോ? ചിത്രങ്ങള്‍ കാണാം...

കർണാടക പരപ്പ ആഗ്രഹാര ജയിലിൽ നിന്ന് അഞ്ചു ദിവസത്തെ പരോളിനിറങ്ങിയ ശശികല ബുധനാഴ്ച വരെ ഭർത്താവ് നടരാജന്റെ സഹോദരിയുടെ വീട്ടിലാകും താമസിക്കുക. കടുത്ത വ്യവസ്ഥയിലാണ് ശശികലയ്ക്ക് പരോൾ അനുവദിച്ചത്.

കർശന ഉപാധികൾ

കർശന ഉപാധികൾ

കർശന ഉപാധികളോടു കൂടിയാണ് ശശികലയ്ക്ക് കോടതി അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചത്. പൊതുപരിപാടികളിൽ പങ്കെടുക്കരുത്, മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും സന്ദർശകരെ അനുവദിക്കരുതെന്നും കോടതിയുടെ കർശന നിർദേശമുണ്ട്.

 ഭർത്താവിനെ കാണാൻ പരോൾ

ഭർത്താവിനെ കാണാൻ പരോൾ

കരൾ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചെന്നൈ ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് നടരാജനെ കാണാനാണ് ശശികലയ്ക്ക് കോടതി പരോൾ അനുവദിച്ചത്.

15 ദിവസത്തെ പരോൾ

15 ദിവസത്തെ പരോൾ

ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ 15 ദിവസത്തെ പരോൾ അനുവദിക്കണമെന്ന് കാണിച്ച് ശശികല കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇവരുടെ അപേക്ഷ തള്ളിയിരുന്നു.

ഭർത്താവിന്റെ ചികിത്സ വിവാദത്തിൽ

ഭർത്താവിന്റെ ചികിത്സ വിവാദത്തിൽ

ശശികലയുടെ ഭർത്താവ് നടരാജന്റെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ച് പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. ഇത്തവണ ശശികലയ്ക്കെതിരെ ബിജെപിയാണ് രംഗത്തെത്തിയിരിക്കുന്നത്. അവയവമാറ്റ ശസ്ത്രത്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ചട്ട ലംഘനം

ചട്ട ലംഘനം

അവയവ മാറ്റൽ ശസ്ത്രക്രീയയുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച കാര്‍ത്തിക് എന്ന യുവാവിന്റെ അവയവങ്ങളാണ് നടരാജന് ലഭിച്ചത്. പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ എങ്ങനെയാണ് ചെന്നൈയിലെത്തിച്ചത് എന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്. തമിഴ്‌നാട്ടിലെ ചട്ടം അനുസരിച്ച് കാര്‍ത്തിക്കിന്റെ അവയവങ്ങള്‍ തഞ്ചാവൂര്‍ ഉള്‍പ്പെടുന്ന മേഖലയിലെ രോഗികള്‍ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നുമാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നുണ്ട്.

കരള്‍രോഗം

കരള്‍രോഗം

വികെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സിച്ചാലും ഭേദമാകാത്ത കരള്‍ വീക്കമാണ് ഇദ്ദേഹത്തിവുള്ളതെന്നാാണ് റിപ്പോര്‍ട്ട്. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടരാജന് കിഡ്‌നി തകരാറുണ്ടെന്നും ശ്വാസകോശ ചുരുക്കമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Nearly eight months after she was jailed for corruption, VK Sasikala drove into her sister-in-law's house in Chennai, her home till Wednesday when her parole would end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X