മൂന്ന് ദിവസത്തിനിടെ അഞ്ച് അരുംകൊല; പിന്നില്‍? സംഭവിക്കുന്നത് എന്തെന്നറിയാതെ ഭയന്ന് വിറച്ച് ദില്ലി
ദില്ലി: രാജ്യ തലസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും അരുംകൊല. ഭര്‍ത്താവിനു മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയാണ് അവസാനമായി കൊല്ലപ്പെട്ടത്. കൊലപാതകം പരമ്പരയായതോടെ ഭയന്നു കഴിയുകയാണ് ദില്ലി നിവാസികള്‍. മൂന്നു ദിവസത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
അതേസമയം കൊലപാതകത്തിന് കാരണം കണ്ടെത്താനോ ഇതിനു പിന്നിലാരെന്ന് കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല. ദില്ലിയിലെ ന്യൂ ഉസ്മാന്‍പൂര്‍, കൃഷ്ണ നഗര്‍, ഷാലിമാര്‍ ബാഗ് എന്നിവിടങ്ങളിലാണ് ഇതിനോടകം കൊലപാതകം നടന്നിരിക്കുന്നത്.

അഞ്ചാമത്തെ കൊല
മൂന്നു ദിവസത്തിനിടെ അഞ്ചാമത്തെ കൊലയ്ക്കാണ് ദില്ലി സാക്ഷിയായിരിക്കുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയാണ് ഒടുവില്‍ കൊല്ലപ്പെട്ടത്.

സംഭവം ചൊവ്വാഴ്ച
ദില്ലിയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന അരുംകൊലകളില്‍ അവസാന കൊല നടന്നത് ഷാലിമാര്‍ബാഗിലാണ്. ചൊവ്വാഴ്ചയാണ് കൊല നടന്നത്.

ഭര്‍ത്താവിനും മകനുമൊപ്പം
ഭര്‍ത്താവിനും രണ്ട് വയസുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രിയ മെഹ്റ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം.

കാറിലെത്തിയ സംഘം
കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ മറ്റൊരു കാര്‍ ഓവര്‍ടേക്ക് ചെയ്തു. ഈ കാറില്‍ ഉണ്ടായിരുന്നവര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് പങ്കജിനു നേരെ ഉതിര്‍ത്ത വെടിയാണ് പ്രിയയ്ക്ക് കൊണ്ടത്. ഭര്‍ത്താവും കുഞ്ഞും സുരക്ഷിതരാണ്.

രക്ഷിക്കാനായില്ല
ഉടന്‍ തന്നെ പ്രിയയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതായി പ്രിയയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണം ഉണ്ട്.

വീട്ടമ്മ
കൊല്ലപ്പെട്ട പ്രിയ വീട്ടമ്മയാണ്. പങ്കജാണ് ഇവരുടം ഭര്‍ത്താവ്. പഹര്‍ഗഞ്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പങ്കജ്.

തിങ്കളാഴ്ചയും
തിങ്കളാഴ്ചയും സമാന സംഭവം ഉണ്ടായിരുന്നു. വ്യത്യസ്ത ഇടങ്ങളിലുണ്ടായ വെടിവയ്പ്പിലാണ് രണ്ടു പേര് മരിച്ചത്. ന്യൂ ഉസ്മന്പൂര് കൃഷ്ണനഗര്‍ എന്നിവിടങ്ങളിലാണ് കൊല നടന്നത്.

ഗുണ്ടാ ആക്രമണം
ന്യൂ ഉസ്മാന്പൂറില് 23 വയസുള്ള രോഹിത് പാല് എന്നയാളാണ് കൊല്ലപ്പെട്ടത്. തലയ്ക്കും വയറിലു വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് രോഹിത്തെന്നും ഗുണ്ടാ ആക്രമണത്തിന്റെ ഭാഗമായിട്ടാണ് ഈ കൊല എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

ജാഫര്‍ എന്നയാള്‍
കൃഷ്ണനഗറില്‍ 41 വയസുള്ള ജാഫര്‍ എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ആക്രിക്കടയ്ക്ക് മുന്നില്‍ വച്ചായിരുന്നു ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തു തന്നെ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ഞായറാഴ്ച രണ്ട് കൊല
ഞായറാഴ്ച രണ്ട് അരും കൊല നടന്നിരുന്നു. ബ്രാംപുരിയില് വച്ചാണ് വസീദ് എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് പരുക്കുകളോടെ രക്ഷപ്പെട്ടു. ബ്രാംപുരിക്ക് സമീപം തന്നെയാണ് അടുത്ത കൊലയും നടന്നത്. അറിഫ് ഖാനെന്ന 22കാരനാണ് കൊല്ലപ്പെട്ടത്.

ക്രമസമാധാനം തകര്‍ന്ന്
തുടര്‍ച്ചയായി ഉണ്ടായ അഞ്ച് കൊലയും ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ പോലീസിനും കഴിയുന്നില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications