കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരസ്കാരമല്ല വേണ്ടത് സമരത്തിന് പരിഹാരമാണ് സിനിമാ പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം

  • By Siniya
Google Oneindia Malayalam News

പൂനെ: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് സിനിമാ പ്രവര്‍ത്തകരും രംഗത്ത്. ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 12 സിനിമാ പ്രവര്‍ത്തകരും രണ്ട് വിദ്യാര്‍ഥികളുമാണ് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സമരത്തെ അനുകൂലിച്ചത്.

പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍, ദിബാജര്‍ ബാനര്‍ജി,പരേഷ് കാംദര്‍,നിഷിത ജയിന്‍,കീര്‍ത്തി നഖ്വ,ഹരി നായര്‍,രാകേഷ് ശര്‍മ്മ, വിക്രാന്ത്, പവാര്‍, രാകേഷ് ശുക്ല, എന്നിവരാണ് ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചത്.

filmstrike

വൈകും മുന്‍പ് പ്രതികരിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആനന്ദ് പട്വര്‍ദ്ധന്‍ പറഞ്ഞു. ഇന്‍സ്റ്റ്റ്റിയൂട്ട് വളരെ പ്രതിസന്ധിയിലാണ് അതിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കില്‍ തങ്ങള്‍ക്ക് അവാര്‍ഡ് സ്വീകരിക്കുന്നതിലും ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ഈ സമരത്തെ രാഷ്ട്രീയ പരമായാണ് കാണുന്നത് എല്ലാല്‍ ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളില്ല. സമരത്തെ ക്രൂരമായി അവഗണിച്ചതായി പ്രധാന മന്ത്രിക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തി. സംഘ പരിവാര്‍ ബന്ധമുള്ളവരെ ഭരണ സമിതിയില്‍ തിരികി കയറ്റയതില്‍ പ്രതിഷേധിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ നടത്തി വന്ന പഠിപ്പുമുടക്കി സമരം ബുധനാഴ്ചയാണ് അവസാനിപ്പിച്ചത്.

English summary
12 filmmakers, including two students, returned their national awards. Those who returned their awards included Dibakar Banerjee, Anand Patwardhan and two students, who recently won awards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X