കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് അഭിമാനം... ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും

Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും. ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടമാണിത്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയും ബയോക്കോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ എന്നിവരും ഫോബ്‌സിന്റെ പട്ടികയിലുണ്ട്. ഇവരാണ് 100 പേരടങ്ങിയ പട്ടികയില്‍ ഇടംപിടിച്ച പ്രമുഖരായ ഇന്ത്യക്കാര്‍.

1

ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലാണ്. യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് പ്രതിനിധിസഭ അംഗം നാന്‍സി പെലോസി മൂന്നാം സ്ഥാനത്താണ്. അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധനമന്ത്രി ഫോബ്‌സ് പട്ടികയില്‍ ആദ്യമായിട്ടാണ് ഇടംപിടിക്കുന്നത്.

2019ല്‍ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ പുതിയ ചുവടുവെപ്പ് നടത്തിയതോ, എന്തെങ്കിലും നടപടികള്‍ എടുത്തതോടെ അധികാരത്തില്‍ എത്തിയതോ മറ്റ് ഏതെങ്കിലും പ്രമുഖ മേഖലയിലോ കഴിവ് തെളിയിച്ചവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ശക്തരായ സ്ത്രീകളാണ്. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇവരെ ബാധിക്കില്ല. നേതൃശക്തിയുള്ളവരാണ് ഇവരെന്നും ഫോബ്‌സ് പറയുന്നു.

നിര്‍മലാ സീതാരാമന്‍ ഫോബ്‌സ് പട്ടികയില്‍ 34ാം സ്ഥാനത്താണ്. നേരത്തെ പ്രതിരോധ മന്ത്രി സ്ഥാനവും വഹിച്ചിരുന്നു അവര്‍. ഇത് ആദ്യമായിട്ടാണ് ധനമന്ത്രാലയത്തിന്റെ പൂര്‍ണ ചുമതല ഒരു സ്ത്രീക്ക് ലബിക്കും. ഇതിന് മുമ്പ് കുറച്ച് കാലം ഇന്ദിരാ ഗാന്ധി ധനമന്ത്രി പദം വഹിച്ചിരുന്നു. റോഷ്‌നി നാടാര്‍ മല്‍ഹോത്ര പട്ടികയില്‍ 54ാം സ്ഥാനത്താണ്. മജുംദാര്‍ ഷാ പട്ടികയില്‍ 65ാം സ്ഥാനത്താണ്. ഇന്ത്യയിലെ വലിയ ബയോഫാര്‍മസ്യൂട്ടില്‍ കമ്പനിയുടെ സ്ഥാപകയാണ് അവര്‍.

ഇന്ത്യയെ രക്ഷിക്കല്‍ നിങ്ങളുടെ കടമ, സംസ്ഥാനങ്ങളോട് പൗരത്വ നിയമത്തിനെതിരെ പോരാടാന്‍ പ്രശാന്ത് കിഷോര്‍ഇന്ത്യയെ രക്ഷിക്കല്‍ നിങ്ങളുടെ കടമ, സംസ്ഥാനങ്ങളോട് പൗരത്വ നിയമത്തിനെതിരെ പോരാടാന്‍ പ്രശാന്ത് കിഷോര്‍

English summary
finance minister nirmala sitharaman on forbes 100 most powerful women list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X