മോദി വിമര്‍ശകരുടെ വിരലും കയ്യും അരിഞ്ഞെടുക്കണം: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്, കുറ്റസമ്മതവും!

  • Written By:
Subscribe to Oneindia Malayalam
cmsvideo
മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടണമെന്ന് BJP | Oneindia Malayalam

പട്ന: മോദി വിമര്‍ശകരുടെ കയ്യും വിരലും അരിയണമെന്ന് ബിജെപി നേതാവ്. ബിജെപി ബീഹാര്‍ യൂണിറ്റ് തലവന്‍ നിത്യാനന്ദ് റായിയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടേയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുടേയും കയ്യും വിരലും അരിഞ്ഞെടുക്കാനാണ് നേതാവിന്‍റെ ആഹ്വാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്തിന്‍റ വികസനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും നേതാവ് ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും പുരികം ഉയര്‍ത്തുന്നവരുടെ കയ്യും വിരലുകളും അരിയണമെന്നും നിത്യാനന്ദ് റായിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഹാറിലെ ഉജിയാപൂരില്‍ നിന്നുള്ള പാര്‍ലമെന്‍റംഗമാണ് നിത്യാനന്ദ് റായ്. പട്നയില്‍ വന്‍ഷി ചാച്ച സാമാജിക് പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ബിജെപി നേതാവിന്‍റെ വിവാദ പ്രസ്താവന. ബീഹാര്‍ ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദി, നന്ദ് കിഷോര്‍ യാദവ്, മംഗള്‍ പാണ്ഡെ, സുരേഷ് ശര്‍മ, എന്നിവരും പങ്കെടുത്ത യോഗത്തിലായിരുന്നു നേതാവിന്‍റെ പ്രസ്താവന.

narendra-modi

പള്ളി മണികള്‍ക്കും ബാങ്ക് വിളിയ്ക്കും പകരം ഭാരത് മാതാ കീ ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ആഗസ്തില്‍ നിത്യാനന്ദ് റായി രംഗത്തെത്തിയിരുന്നു. മുസ്ലിം പള്ളികളില്‍ നിന്നുള്ള ബാങ്കുകള്‍ക്കും ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് മുഴങ്ങുന്ന പള്ളിമണികള്‍ക്കും പകരം വന്ദേമാതരവും ഭാരത് മാതാ കീ ജയ്യും പുറത്തുവരണമെന്നല്ല, ഇവ കൂടി പുറത്തുവരണമെന്നാണ് ഉദ്ദേശിച്ചതെന്ന ന്യായീകരണവുമായി നേതാവ് രംഗത്തെത്തുകയും ചെയ്തുു.

English summary
The Bharatiya Janata Party's (BJP) Bihar unit chief Nityanand Rai stoked a controversy on Monday, when he asked party supporters to chop off the fingers and hands of people who voice criticism against Prime Minister Narendra Modi.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്