കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെതിരെ പരാമര്‍ശം; രാംദേവിനെതിരെ കേസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ യോഗ ഗുരു ബാബ രാംദേവിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധി പിക്‌നിക്കിനും ഹണിമൂണിനും വേണ്ടി ആദിവാസി കുടിലുകളില്‍ പോകുന്നു എന്നായിരുന്നു വെള്ളിയാഴ്ച രാംദേവ് ലഖ്‌നൊയില്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയെയും ആദിവാസികളെയും അപമാനിക്കുന്ന പ്രസ്താവന നടത്തിയ രാംദേവിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം ബാബ രാംദേവിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇത്തരം കാടത്തങ്ങളോട് തങ്ങള്‍ പ്രതികരിക്കുന്നില്ല എന്ന് രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഇത്തരം വാക്കുകളോട് ജനങ്ങള്‍ പ്രതികരിക്കും. അത് ഈ തിരഞ്ഞെടുപ്പില്‍ കാണും - പ്രിയങ്ക പറഞ്ഞു.

baba-ramdev.

ബി ജെ പിയെയും നരേന്ദ്ര മോദിയെയും പിന്തുണയ്ക്കുന്ന ആളായാണ് ബാബ രാംദേവ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേ രാഹുല്‍ ഗാന്ധിക്കെതിരെ രാംദേവ് നടത്തിയ അല്‍പത്തം നിറഞ്ഞ പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ചിന്താശേഷി ഇല്ലെന്നും അദ്ദേഹത്തെക്കൊണ്ട് നാടിന് ഗുണമില്ലെന്നും രാംദേവ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച രാംദേവ് മോദിയെ പുകഴ്ത്തുകയും ചെയ്തിരുന്നു.

വിദേശി വനിതയെ വിവാഹം ചെയ്യാനാണ് ആഗ്രഹമെങ്കിലും അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ല എന്നത് കൊണ്ടും നാട്ടിലെ സ്ത്രീയെ വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്തതും കൊണ്ടാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാതിരിക്കുന്നത് എന്നും രാംദേവ് പറഞ്ഞിരുന്നു. നാട്ടില്‍ നിന്നും വിവാഹം കഴിച്ചിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയും ആ പെണ്‍കുട്ടിക്ക് പണക്കാരിയും ആകാമായിരുന്നു എന്നും രാംദേവ് കളിയാക്കി.

English summary
FIR filed against Baba Ramdev for anti Rahul Gandhi remarks. Friday he has said Rahul Gandhi goes to Dalit houses for picnic, honeymoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X