കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ മന്ത്രിയുടെ പടം സ്വിം സ്യൂട്ടില്‍, കേസെടുത്തു

Google Oneindia Malayalam News

പനാജി: ഗോവയിലെ പൊതുമരാമത്ത് മന്ത്രി സുദിന്‍ ദവാലികാറിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കില്‍ പിങ്ക് നീന്തല്‍ വസ്ത്രമിട്ട രീതിയിലാണ് ദവാലികാറിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അജ്ഞാതരായ ആളുകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആര്‍ ഫയല്‍ ചെയ്തു എന്നും കേസ് സൈബര്‍ സെല്ലിന് കൈമാറിക്കഴിഞ്ഞു എന്നും ഗോവ പോലീസിലെ സി എല്‍ പാട്ടീല്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും അപകീര്‍ത്തികരമായ പ്രയോഗങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ബാംഗ്ലൂരിലും ഗോവയിലും പോലീസ് കേസെടുത്തിരുന്നു.

sudin-dhavalikar

ഗോവയിലെ സ്ത്രീകള്‍ കുട്ടിക്കുപ്പായമിട്ട് നടക്കരുതെന്നും മദ്യം കഴിക്കരുതെന്നും പറഞ്ഞാണ് പി ഡബ്ല്യു ഡി മന്ത്രിയായ ദവാലികാര്‍ വിവാദ നായകനായത്. കുട്ടിക്കുപ്പായവും മദ്യവും ഇന്ത്യയുടെ സംസ്‌കാരമല്ല എന്നായിരുന്നു മന്ത്രിയുടെ ഉപദേശം. മാത്രമല്ല മദ്യം ആരോഗ്യത്തിനും ഹാനികരമാണ്. സ്ത്രീകള്‍ ചെറിയ ഉടുപ്പിട്ട് നടക്കുന്നത് ഗോവയ്ക്ക് ചേര്‍ന്നതല്ല. അത് നിര്‍ത്തണം - മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ ഉപദേശം ഉദ്ദേശിച്ച ഫലം കണ്ടില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പുറത്തും മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പോലും സുദിന്‍ ദവാലികാറുടെ കൂട്ടിനെത്തിയില്ല. കുട്ടിയുടുപ്പുകള്‍ ഇട്ടു നടക്കുന്നവരെ കുറെ കാലമായി കാണുന്നു എന്നും എന്നിട്ടും ഒരു പ്രശ്‌നവും തോന്നിയിട്ടില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

English summary
An FIR has been lodged against unknown persons for uploading a picture on Facebook of Public Works Department Minister Sudin Dhavalikar in a pink swim suit. POlice official C.L. Patil said,"The FIR has been filed and the case has been transferred to the Cyber Cell."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X