ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തം ; 26 പേർ വെന്ത് മരിച്ചു
ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 4 നില കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ 26 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. 40 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറ് ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഇന്ന് വൈകിട്ടോടെ ആണ് സംഭവം. കെട്ടിടത്തിനുള്ളിൽ നിന്നും 70 ലധികം പേരെ രക്ഷിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. 30 അഗ്നിശമന സേനാ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണക്കൽ തുടരുകയാണ്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.
സി സി ടി വി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന വാണിജ്യ സ്ഥാപനമാണ് അപകടത്തിൽ നാശമായി തീർന്നത്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തിയിരുന്നു. തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടമായവരെ ഓർക്കുമ്പോൾ അതിയായ ദുഃഖമുണ്ട്.
ദുഃഖിത്തിൽ കുടുംബങ്ങൾക്കൊപ്പം പങ്കുചേരുന്നതായും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡൽഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷന് സമീപം കെട്ടിടത്തിലുണ്ടായ ഉണ്ടായ തീപിടിത്തത്തിൽ ദാരുണമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റിലൂടെ പ്രതികരിച്ചു.
ദാരുണ സംഭവത്തിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. 'ഡൽഹി മുണ്ട്ക മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവഹാനി സംഭവിച്ചതിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ" - രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും കൂടുതൽ കൊവിഡ് മരണം മറച്ചുവച്ച സംസ്ഥാനം കേരളമാണോ? മറുപടിയുമായി തോമസ് ഐസക്
അതേസമയം, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ട്വീറ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരിച്ച 26 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് വേണ്ടി ആംബുലൻസുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഒരു നിലയിൽ ഇനിയും തിരച്ചിൽ നടത്താനുണ്ടെന്ന് അധികൃതർ പറഞ്ഞു. 20 ഫയർ ടെൻഡറുകൾ സംഭവ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്തു. സ്ഥാപന ഉടമയെ കസ്റ്റഡിയിൽ എടുത്തിണ്ടെന്നാണ് വിവരം.