മുകേഷ് അംബാനിയുടെ കെട്ടിടത്തില്‍ തീപിടുത്തം...

Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമസ്ഥനുമായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തീപിടിച്ചു. മുംബൈയിലെ അള്‍ട്ടാമൗണ്ട് റോഡിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള അനിറ്റീലിയ എന്ന ബഹുനിലക്കെട്ടിടം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ രണ്ടാമത്തെ ചെലവേറിയ താമസ സ്ഥലമാണിത്.തിങ്കളാഴ്ച വൈകുന്നേരംെ 9.10 ഓടു കൂടിയായിരുന്നു തീപിടുത്തമുണ്ടായതെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ താമസസ്ഥലങ്ങളിലൊന്നാണ് മുംബൈയിലെ അള്‍ട്ടാമൗണ്ട് റോഡില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ബഹുനിലക്കെട്ടിടം. കെട്ടിടത്തിന് 27 നിലകാളാണുള്ളത്. ആറാം നിലയിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തമുണ്ടായ ഉടനെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു.

mukesh-ambani

അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കു പിന്നാലെ പോലീസും ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തി. കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലുണ്ടായിരുന്ന മൊബൈല്‍ ടവറിലും തീപിടുത്തമുണ്ടായി. മൂന്ന് ഫയര്‍ എഞ്ചിനുകളില്‍ രണ്ട് ലാഡര്‍ വാഹനങ്ങളില്‍ നിന്നുമാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

English summary
Fire breaks out at Reliance Jio founder Mukesh Ambani's Antilia building
Please Wait while comments are loading...