കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകാശിയില്‍ മരിച്ചത് രോഗികളും സ്‌കാനിംഗ് സെന്റര്‍ ജീവനക്കാരും, അപകടമുണ്ടായത് ഇങ്ങനെ

ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു

  • By Sandra
Google Oneindia Malayalam News

മധുരൈ: ശിവകാശിയില്‍ പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് രോഗികളും സ്‌കാനിംഗ് സെന്റര്‍ ജീവനക്കാരും. പടക്ക കടയ്ക്ക് തീപടര്‍ന്നതോടെ ശ്വാസ തടസ്സം മൂലമാണ് രോഗികള്‍ ഉള്‍പ്പെടെ സ്‌കാനിംഗ് സെന്ററിലുണ്ടായിരുന്ന ഏട്ട് പേര്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ഉച്ചയ്ക്ക് 1.30ഓടെ രാഘവേന്ദ്ര ഏജന്‍സിയിലെ ജീവനക്കാര്‍ മിനിലോറിയില്‍ നിന്ന് പടക്കം ഇറക്കുന്നതിനിടെയായിരുന്നു അപകടം. പടക്കത്തിന്റെ ഒരു കെട്ട് നിലത്ത് വീണതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് ശിവകാശി ഈസ്റ്റ് പോലീസ് നല്‍കുന്ന വിവരം. ശബ്ദം കേട്ട് സ്‌കാനിംഗ് സെന്ററിനുള്ളില്‍ ഉണ്ടായിരുന്നവര്‍ മുറിയില്‍ കയറി വാതിലടച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. പടക്കത്തിന് തീപിടിച്ചതോടെ മുറിയില്‍ പുക നിറഞ്ഞ് ശ്വാസം മുട്ടിയായിരുന്നു എട്ട് പേരു മരിച്ചത്. പടക്ക കടയ്ക്ക് സമീപമായിരുന്നു സ്‌കാനിംഗ് സെന്ററിന്റെ പ്രവേശന കവാടം.

sivakashi

ശിവകാശി, ശ്രീവില്ലിപുത്തൂര്‍, സത്തൂര്‍, വിരുതുനഗര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. സ്‌കാനിംഗ് സെന്റര്‍ മാനേജര്‍ ഭാസ്‌കരന്‍ (42), സ്‌കാനിംഗ് സെന്റര്‍ ജീവനക്കാരായ കാമാക്ഷി (22), എം പുഷ്പലക്ഷ്മി(35), സ്വര്‍ണ്ണ കുമാരി (36), ദേവി(18), വലര്‍മതി (18), രാജ(21), പത്മലത (44) എന്നിവരാണ് മരിച്ചത്. മരിച്ച ദേവി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. അപകടത്തില്‍ ഗുരുകരമായി പരിക്കേറ്റ സ്‌കാനിംഗ് സെന്ററിലെ ഡോക്ടര്‍ കെ ജാനകിരാമനെയും മറ്റൊരാളേയും ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിട്ടുണ്ട്.

English summary
fire-in-sivakasi-cracker-godown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X