മതപരിവര്‍ത്തന നിരോധന നിയമം; ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ്, പിടിയിലായത് മുസ്ലിം യുവാവ്
ലഖ്നൗ: നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് കഴിയുന്നതിന് മുമ്പെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേസ് പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിലെ മുസ്ലീം യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ലവ് ജിഹാദിനെതിരായ ആദ്യ കേസ് ഡിയോറാനിയ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന് അഞ്ച് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. പ്രതികളെ ജയിലിലേക്ക് അയച്ചിട്ടുണ്ട്. 21 കാരനായ പ്രതിക്ക് ഒരു ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നുമായിരുന്നു പരാതി.
കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് പെൺകുട്ടിയെ പിതാവ് മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തിരുന്നു. മതം മാറിയില്ലെങ്കില്‍കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നവംബർ 28 ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിർബന്ധിത മതപരിവർത്തനം 3/5 വകുപ്പ്, സെക്ഷൻ 504, 506 എന്നീ വകുപ്പുകള്‍ പ്രകരമാണ് ഉത്തർപ്രദേശ് പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച കേസിലെപ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പുതിയ നിയമത്തിന് ശനിയാഴ്ച ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയ അന്ന് തന്നെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ നേരത്ത തന്നെ കരട് ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നതും കുറ്റകരമാണെന്നാണ് ഓർഡിനൻസില്‍ പറയുന്നത്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും.
വിവാഹം കഴിഞ്ഞതിനു ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും ഒര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications