അമ്മയുടെ ബുദ്ധി തുണയായി, വിവാഹം വേണ്ടെന്നുവെച്ച് പോകാനിരുന്ന വരൻ തീരുമാനം മാറ്റി, കല്യാണം കഴിച്ചു
കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, ലരനും വധുവും വീട്ടുകാരും ഒരുങ്ങി വരനും വീട്ടുകാരും എത്താൻ കാത്തിരുന്നു. എന്നാൽ കല്യാണം മുടങ്ങുമെന്ന വക്കിലേക്ക് കാര്യമെക്കി. കല്യാണം മുടങ്ങാനായി എന്ന് മാത്രമല്ല, വലിയ വഴക്കും വിവാഹ വേദിയൽ നടന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ വിവാഹത്തിന് ഇടയിൽ എന്താണ് സംഭവിച്ചതെന്നോ...വിശദമായി അറിയാം.
വധുവും വീട്ടുകാരും വരനേയും കുടുംബത്തേയും കാത്തിരുന്നില്ലേ, എന്നാൽ വരനും കൂട്ടരും വന്നത് എപ്പോഴാണെന്നോ, ഒരുപാട് നേരം വൈകിയിട്ടായിരുന്നു വരൻ കല്യാണത്തിന് എത്തിയത് ഇതോടെ വലിയ വഴക്കായി. എന്നാൽ വിാവഹം മുടങ്ങുമെന്ന വക്കിൽ എത്തിയെങ്കിലും അവസാന നിമിഷം ഒരു ട്വിസ്റ്റുണ്ടായി..

181 അഭയം കൗൺസിലറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽ മൂലം ദമ്പതികൾ ഒത്തുചേരുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. മയേ് അഞ്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
വധുവിന്റെ വീട്ടുകാരും ബന്ധുക്കളും വേദിയിൽ കാത്തുനിന്നിരുന്നു എങ്കിലും വരന്റെ ഘോഷയാത്ര വളരെ വൈകിയാണ് എത്തിയത്. ഇത് വധുവിന്റെ ഭാഗത്ത് നിന്നുള്ളവരെ ഭയങ്കര അസ്വസ്ഥരാക്കി. പിന്നീട്, ഈ വിഷയത്തിൽ ഇരുവീട്ടുകാരും തമ്മിൽ തർക്കിക്കുകയും വാക്ക് തർക്കം രൂക്ഷമാവുകയും തുടർന്ന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 30 കാരനായ വരൻ വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
രോഷാകുലനായ വരനെ അവിടെ കല്യാണത്തിന് എത്തിയിരുന്ന പ്രായമായ അതിഥികൾ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം വേദി വിട്ടു. തുടർന്ന് വധുവിന്റെ അമ്മ അഭയം എന്ന വനിതാ ഹെൽപ്പ് ലൈനിലേക്ക് സഹായത്തിനായി വിളിച്ചു. വളരെ വിഷമകരമായ കോളായിരുന്ന വന്നതെന്നും അതുകൊണ്ട് ഞങ്ങളുടെ കൗൺസിലർമാർ ഗ്രാമത്തിലെ വിവാഹ വേദിയിലേക്ക പോയെന്നും അഭയം ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് ആദ്യം വരനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പ്രയമായ യ ഗ്രാമീണരെയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട സർപഞ്ചിനെയും കണ്ടു," 181 അഭയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടിഒഐ റിപ്പോർട്ട് ചെയ്തു.
കൗൺസിലർമാർ ഇരുവരെയും കൗൺസിലിംഗ് ചെയ്യുകയും ദമ്പതികളുടെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ട്. "ഏതാനും മണിക്കൂറുകൾക്ക് ശേഷം, വരനും വധുവും വിവാഹം കഴിക്കാൻ സമ്മതിച്ചു. അതേ ദിവസം തന്നെ വിവാഹവും നടന്നു, പെൺകുട്ടി സന്തോഷത്തോടെ വരനൊപ്പം പോയതായും," ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications