കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്താന്‍ അഞ്ച് പദ്ധതികള്‍.... കോണ്‍ഗ്രസ് വിജയ ഫോര്‍മുല മാറ്റുന്നു!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചെങ്കിലും കോണ്‍ഗ്രസ് ഇപ്പോഴും ആത്മവിശ്വാസം വീണ്ടെടുത്തിട്ടില്ല. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മാത്രം കോണ്‍ഗ്രസ് ശക്തരായിട്ടില്ലെന്നാണ് രാഹുലിന് തന്റെ ടീമില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നിലവിലുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പൊളിച്ചെഴുതുകയാണ് രാഹുല്‍ ഗാന്ധി. ഏതൊക്കെ മേഖലകളില്‍ കോണ്‍ഗ്രസിന് പിഴച്ചോ അവിടെയെല്ലാം ബിജെപിക്കും പിഴക്കണം എന്ന രീതിയാണ് രാഹുല്‍ സ്വീകരിക്കുന്നത്.

മോദിക്ക് രണ്ടാമൂഴം നിഷേധിക്കുന്ന നെഗറ്റീവ് തന്ത്രമാണ് ഇത്. അതായത് കോണ്‍ഗ്രസും ബിജെപിയും ശക്തമായ ഇടങ്ങളില്‍ വോട്ട് ചോര്‍ത്തുന്ന രീതി അടക്കമുള്ളവയാണ് പുതുപരീക്ഷണങ്ങള്‍. കോണ്‍ഗ്രസിന് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ ബിജെപി കഴിഞ്ഞാല്‍ ശക്തരായിട്ടുള്ള പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് നിര്‍ദേശം. ബിജെപിയുടെയും മോദിയുടെയും തോല്‍വി മാത്രമാണ് പ്രധാന ലക്ഷ്യമെന്ന് രാഹുല്‍ പറയുന്നു. ഇതിനായുള്ള തന്ത്രങ്ങളാണ് രാഹുല്‍ തയ്യാറാക്കുന്നത്.

മോദി തോല്‍പ്പിക്കാനാവുമോ?

മോദി തോല്‍പ്പിക്കാനാവുമോ?

മോദിയെ തോല്‍പ്പിക്കാനാവുമോ എന്നതാണ് രാഹുല്‍ ഇപ്പോള്‍ പ്രധാനമായും പാര്‍ട്ടിയില്‍ ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യം. ഒന്നാമത്തെ കാര്യം മോദിയുടെ ഭരണത്തില്‍ 1975ല്‍ ഉണ്ടായിരുന്നത് പോലെ പ്രതിസന്ധികള്‍ ഇല്ല എന്നതാണ്. ജനാധിപത്യ ലംഘനം രഹസ്യമായിട്ടാണ് നടക്കുന്നത്. അത് ജനങ്ങളില്‍ അത്ര ശക്തവുമല്ല. ബിജെപിക്കെതിരെ വോട്ട് ചെയ്താലും മോദി ഇപ്പോഴും അഴിമതിയില്ലാത്ത നേതാവാണ്. അദ്ദേഹത്തിന്റെ പ്രതിച്ഛായ ബിജെപിയെ വിജയിപ്പിക്കാന്‍ പര്യാപ്തവുമാണ്.

കോണ്‍ഗ്രസിന്റെ ആശങ്ക

കോണ്‍ഗ്രസിന്റെ ആശങ്ക

കോണ്‍ഗ്രസിന്റെ പോപ്പുലര്‍ വോട്ടിലുണ്ടായ ഇടിവാണ് രാഹുലിനെ ആശങ്കപ്പെടുത്തുന്നത്. ഇത് 45 ശതമാനം ഉണ്ടായിരുന്നു. എന്നാല്‍ 2014ല്‍ ഇത് വീണത് 30 ശതമാനത്തിലേക്കാണ്. അതേസമയം പത്തില്‍ താഴെ പോപ്പുലര്‍ വോട്ടുണ്ടായിരുന്ന ബിജെപി ഇത് 30 ശതമാനത്തിലെത്തിച്ചിരിക്കുകയാണ്. നിലവില്‍ എത്രയോ വലിയ ശക്തിയാണ് ബിജെപി. മറ്റൊന്ന് മുമ്പുള്ളത് പോലെയല്ല ബിജെപി ഇപ്പോള്‍ എല്ലാ സംസ്ഥാനത്തും ശക്തരായ പാര്‍ട്ടിയാണ്.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

നോര്‍ത്ത് ഈസ്റ്റില്‍ അടക്കം കോണ്‍ഗ്രസ് പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രാദേശിക കക്ഷികളെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുക. ഇതുവഴി കോണ്‍ഗ്രസിന് വിജയത്തിന് ശേഷം സഖ്യമുണ്ടാക്കാനും സാധിക്കും. 40 പേരുടെ പിന്തുണ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുണ്ടായാല്‍ തന്നെ സര്‍ക്കാര്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകും. യുപിയില്‍ എസ്പി ബിഎസ്പിയുമായി ഇടഞ്ഞെങ്കിലും രഹസ്യമായി ഇവര്‍ക്ക് തന്നെ വോട്ട് ചെയ്യാനാണ് നിര്‍ദേശം.

സാമ്പത്തിക മോഡല്‍

സാമ്പത്തിക മോഡല്‍

രാഹുല്‍ സാധാരണക്കാര്‍ക്കും അതാത് പ്രാദേശിക മേഖലകള്‍ക്കും താല്‍പര്യമുള്ള സാമ്പത്തിക മോഡലാണ് 2019ല്‍ അവതരിപ്പിക്കുന്നത്. ഇതുവഴി എല്ലാ കക്ഷികളെയും കോണ്‍ഗ്രസിന്റെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം. കുടിയേറ്റ ബില്‍ റദ്ദാക്കുന്ന കാര്യമടക്കം രാഹുലിന്റെ പ്രഖ്യാപനത്തിലുണ്ടാവും. യുപിയില്‍ ഇത് ദളിത് അനുകൂല സാഹചര്യങ്ങളും പദ്ധതികളുമാവും പ്രഖ്യാപിക്കുക. മുസ്ലീങ്ങളിലെ പിന്നോക്കക്കാര്‍ക്ക് കൂടുതല്‍ സംവരണമെന്ന ആശയവും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്.

മഹാസഖ്യം രഹസ്യമായി

മഹാസഖ്യം രഹസ്യമായി

മഹാസഖ്യം ഇല്ലെന്ന് ബിജെപിയെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഇത് രഹസ്യമായിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യം ഉറപ്പിക്കുകയാണ് രാഹുല്‍ ഇപ്പോള്‍ ചെയ്യുന്നത്. അതേസമയം ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ തുറന്ന സഖ്യമാണ് ഉണ്ടാവുക. ബംഗാളില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യും.

ഹിന്ദു വോട്ടുകള്‍....

ഹിന്ദു വോട്ടുകള്‍....

രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കള്‍ക്കിടയില്‍ വലിയ ഇമേജാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിനനുസരിച്ചാണ് രാഹുലിന്റെ പദ്ധതികളും ഒരുങ്ങുന്നത്. ഇതുവരെ കോണ്‍ഗ്രസ് സ്വീകരിക്കാത്ത രീതിയാണിത്. ബ്രാഹ്മണരെയും താക്കൂര്‍ വിഭാഗത്തെയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് ബിജെപിയുടെ വോട്ടുബാങ്കാണ്. യുപിയിലാണ് ഇതിന്റെ തുടക്കം. പ്രത്യേക വിഭാഗങ്ങളെ ബിജെപിയില്‍ നിന്ന് മുറിച്ച് മാറ്റുന്നത് വഴി വിശാലമായ പദ്ധതിയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെയുണ്ടാക്കുന്ന മൊത്തം നഷ്ടം ബിജെപിയുടെ തകര്‍ച്ചയിലേക്ക് നയിക്കും.

മൂന്നാം മുന്നണി ഭീഷണി

മൂന്നാം മുന്നണി ഭീഷണി

കെസിആറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം മുന്നണിയാണ് ഇപ്പോള്‍ രാഹുലിനും കോണ്‍ഗ്രസിനും ഭീഷണി. ഇവരുമായി അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് അനുനയിപ്പിക്കേണ്ടി വരും. തെലങ്കാനയും ആന്ധ്രപ്രദേശും കോണ്‍ഗ്രസിന് നേട്ടമുണ്ടാകുന്ന സംസ്ഥാനമാണ്. രാംവിലാസ് പാസ്വാനെയാണ് അടുത്തതായി രാഹുല്‍ ലക്ഷ്യമിടുന്നത്. മുമ്പ് കോണ്‍ഗ്രസിനെ പിന്തുണച്ചതിനാല്‍ ഇത് അസാധ്യമല്ല. ദളിത് രോഷം ആളിക്കത്തിക്കാന്‍ പാസ്വാന്റെ വരവിന് സാധിക്കും.

ശബരിമലയില്‍ ഒരു യുവതി കൂടി എത്തി..... ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഓണ്‍ലൈന്‍ കൂട്ടായ്മശബരിമലയില്‍ ഒരു യുവതി കൂടി എത്തി..... ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഓണ്‍ലൈന്‍ കൂട്ടായ്മ

കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!കോണ്‍ഗ്രസിനെ ഒതുക്കാന്‍ അഖിലേഷ് യാദവിന്റെ നീക്കം.... ആര്‍എല്‍ഡിയുമായി രഹസ്യ കൂടിക്കാഴ്ച്ച!!

English summary
five myths about Congress, Mahagathbandhan and 2019 lok sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X