കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്‌ക്കൊപ്പമെന്ന് സൗദി; ഇറാനെ ഒഴിവാക്കണം!! നിക്ഷേപം 10000 കോടി ഡോളര്‍ കടക്കും, അഞ്ച് കരാറുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയും സൗദിയും തമ്മിൽ 5 കരാറുകള്‍ | News Of The Day | Oneindia Malayalam

ദില്ലി: ഭീകരവാദ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് പാകിസ്താനെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

ഇരുരാജ്യങ്ങളും അഞ്ച് നിര്‍ണയാക കരാറുകളില്‍ ഒപ്പുവച്ചു. വ്യാപാര, പ്രതിരോധ സഹകരണം ശക്തമാക്കുന്നതാണ് കരാറുകള്‍. ഇന്ത്യയുമായുള്ള നിക്ഷേപം 10000 കോടി ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയും ഇരുനേതാക്കളും ആവര്‍ത്തിച്ചു. മോദിയും ബിന്‍സല്‍മാനും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

 മോദിയെയും സുഷമയെയും കണ്ടു

മോദിയെയും സുഷമയെയും കണ്ടു

മോദിയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തി. എണ്ണയുടെ ആവശ്യത്തിന് ഇറാനെ ആശ്രയിക്കുന്നത് ഇന്ത്യ ഒഴിവാക്കണമെന്നും സൗദി കിരീടവകാശി ആവശ്യപ്പെട്ടു. ബിന്‍ സല്‍മാന്‍-മോദി ചര്‍ച്ചയില്‍ സുഷമ സ്വരാജും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു.

 പാകിസ്താനെ കുറിച്ച് പരാമര്‍ശിച്ചില്ല

പാകിസ്താനെ കുറിച്ച് പരാമര്‍ശിച്ചില്ല

ഭീകരവാദ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കും. ഭീകരതക്കെതിരെ ഇന്ത്യയുമായി സഹകരിക്കും. പാകിസ്താനെ കുറിച്ച് പരാമര്‍ശിക്കാതെ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മാധ്യമങ്ങളെ കണ്ടത്.

10000 കോടി ഡോളര്‍ കടക്കും

10000 കോടി ഡോളര്‍ കടക്കും

ഇന്ത്യയുമായുള്ള നിക്ഷേപ അവസരങ്ങള്‍ 10000 കോടി ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. മോദിയും ബിന്‍ സല്‍മാനും തമ്മിലുള്ള ചര്‍ച്ചയില്‍ അഞ്ച് നിര്‍ണായകമായ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. പ്രതിരോധം, വ്യാപാരം തുടങ്ങിയ വിഷയത്തിലാണ് കരാറുകള്‍. ഇന്ത്യയുമായി രാഷ്ട്രീയ സഹകരണത്തിനും തയ്യാറാണെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു.

പിന്തുണയ്ക്കുന്നവര്‍ക്ക് ശക്തമായ മറുപടി

പിന്തുണയ്ക്കുന്നവര്‍ക്ക് ശക്തമായ മറുപടി

സഹകരണം ശക്തമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ പദ്ധതി തയ്യാറാക്കും. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കണം. മനുഷ്യത്വമില്ലായ്മയുടെ പ്രതീകമാണ് പുല്‍വാമ ഭീകരമാക്രമണമെന്നും മോദി പറഞ്ഞു.

അന്താരാഷ്ട്ര സോളാര്‍ സഖ്യം

അന്താരാഷ്ട്ര സോളാര്‍ സഖ്യം

അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിലേക്ക് സൗദിയെ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ സൗദിയുടെ നിക്ഷേപം ആവശ്യപ്പെടുന്നു. ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി പുഗോമിക്കുകയാണ്. ഇന്ത്യ- സൗദി വളര്‍ച്ചയിലും പുരോഗതിയുണ്ടാകുമെന്നും മോദി പറഞ്ഞു.

20 ശതമാനം എണ്ണ

20 ശതമാനം എണ്ണ

ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് അഞ്ച് ധാരണാപത്രങ്ങള്‍ ഇരുനേതാക്കളും ഒപ്പുവച്ചത്. ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 20 ശതമാനം നല്‍കുന്നത് സൗദിയാണ്. ഇറാനെ എണ്ണ ലഭിക്കുന്ന കേന്ദ്രമായി ഇന്ത്യ ആശ്രയിക്കരുത്. ഇറാനെ അകറ്റി നിര്‍ത്തണമെന്ന് സൗദി പ്രതിനിധികള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

 പാകിസ്താനെ ഒറ്റപ്പെടുത്താന്‍

പാകിസ്താനെ ഒറ്റപ്പെടുത്താന്‍

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തുകയാണ്. ഈ സാഹചര്യത്തില്‍ സൗദിയെ കൂടെ നിര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സൗദി കിരീടവകാശി പാകിസ്താനെ പേരെടുത്ത് കുറ്റപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

യാത്രയില്‍ വരുത്തിയ മാറ്റം

യാത്രയില്‍ വരുത്തിയ മാറ്റം

കഴിഞ്ഞ ഞായറാഴ്ച പാകിസ്താന്‍ സന്ദര്‍ശനത്തിന് ഇസ്ലാമാബാദിലെത്തിയ ബിന്‍ സല്‍മാന്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് വരാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം സൗദിയിലേക്ക് തന്നെ തിരിച്ചുപോയി.

 ഇന്ത്യയുടെ സമ്മര്‍ദ്ദം

ഇന്ത്യയുടെ സമ്മര്‍ദ്ദം

ഇന്ത്യയുടെ സമ്മര്‍ദ്ദം കാരണമാണ് പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് ബിന്‍ സല്‍മാന്‍ റിയാദിലേക്ക് പോകുകയും ചൊവ്വാഴ്ച വൈകീട്ട് ദില്ലിയില്‍ എത്തുകയും ചെയ്തു. മോദി അദ്ദേഹത്തെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചതും വാര്‍ത്തയായി.

പാകിസ്താന് 2000 കോടി

പാകിസ്താന് 2000 കോടി

ബിന്‍ സല്‍മാന്‍ പാകിസ്താന് 2000 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇത് പാകിസ്താനുള്ള സഹായം കൂടിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന പാകിസ്താനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നിക്ഷേപം. എന്നാല്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്ത്യയ്‌ക്കൊപ്പമാണ് എന്ന് അദ്ദേഹം പറയുകയും ചെയ്തു.

സൗദി അറേബ്യ മാത്രമല്ല

സൗദി അറേബ്യ മാത്രമല്ല

സൗദി അറേബ്യ മാത്രമല്ല, യുഎഇയും ഖത്തറും പാകിസ്താന് നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയും പാകിസ്താനും നടപ്പാക്കുന്ന വ്യാപാര ഇടനാഴിയില്‍ നിക്ഷേപമിറക്കാന്‍ സൗദി, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഭീകരവാദത്തെ പൂര്‍ണമായി എതിര്‍ക്കുകയും ചെയ്യുന്നു.

മഞ്ഞലോഹം ചരിത്രവിലയില്‍; പവന് 25000 കടന്ന് കുതിക്കുന്നു... തിരിച്ചടിച്ചത് അമേരിക്കന്‍ അടിയന്തരാവസ്ഥമഞ്ഞലോഹം ചരിത്രവിലയില്‍; പവന് 25000 കടന്ന് കുതിക്കുന്നു... തിരിച്ചടിച്ചത് അമേരിക്കന്‍ അടിയന്തരാവസ്ഥ

English summary
Five pacts signed between India and Saudi Arabia after talks between PM Modi and crown prince Mohammed bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X