കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നായ ചത്തതിനെ തുടര്‍ന്ന് 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: പോലീസ് നായ വാഹനമിടിച്ച് ചത്ത സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബിഹാറിലെ രോഹ്താസ് ജില്ലയിലാണ് സംഭവം. നായ റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രക്കുതട്ടിയാണ് ചത്തത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് നായ ചാവാന്‍ ഇടയായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഗുലാബോ എന്ന് പേരിട്ടിരുന്ന നായ ബിഹാര്‍ പോലീസിലെ മികച്ച നായകളില്‍ ഒന്നായിരുന്നു. നായയെ കൈകാര്യം ചെയ്യുന്നയാള്‍ അതിനെ സ്വാതന്ത്രത്തോടെ നടക്കാന്‍ അനുവദിച്ചതാണ് വാഹനമിടിക്കാന്‍ കാരണമായത്. നായയെ നിയന്ത്രിക്കുന്നതില്‍ പോലീസുകാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

dog

ഇതാദ്യമായാണ് നായയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത്. നായയെ പരിപാലിക്കുന്ന ഡോഗ് സ്വാഡിലെ 4 പോലീസുകാര്‍ക്കും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഉദ്യാഗസ്ഥരുടെ നിരുത്തരവാദമായ പ്രവര്‍ത്തി മികച്ച നായയെ നഷ്ടപ്പെടുത്തുന്നതിനിടയാക്കിയെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഠിനപരിശീലനം ലഭിച്ച സംസ്ഥാനത്തെ 45 നായകളില്‍ ഒന്നാണ് ഗുലാബോ. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നുമാണ് ഇതിന് സംസ്ഥാന പോലീസ് സ്വന്തമാക്കുന്നത്. സംസ്ഥാനത്താകെ 62 നായകളാണ് ബിഹാര്‍ പോലീസിനെ സഹായിക്കാനായി ഉള്ളത്. ഇത് 200 ആയി ഉയര്‍ത്താനാണ് പോലീസിന്റെ തീരുമാനം.

English summary
Five policemen suspended for Police dog dies after being left alone by handlers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X