Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കും, ചര്‍ച്ചയായി ഉപതിരഞ്ഞെടുപ്പ്, ബിജെപി തീരുമാനിച്ചത് ഇക്കാര്യങ്ങള്‍

ദില്ലി: ബിജെപിയുടെ നിര്‍ണായ ദേശീയ എക്‌സിക്യൂട്ടീവാണ് ഞായറാഴ്ച്ച നടന്നത്. നിര്‍ണായകമായ അഞ്ച് കാര്യങ്ങളാണ് ഈ യോഗത്തിലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത പരിപാടിയാണിത്. അടുത്തിടെയുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ വിചാരിച്ചത്ര നേട്ടം പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് യോഗം നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജയിക്കുന്നതിനാണ് യോഗം പ്രാധാന്യം നല്‍കിയത്. നാല് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് സംസ്ഥാന അധ്യക്ഷന്മാരും ഇവിടെയുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയും ബിജെപി നേതൃത്വത്തെയും അറിയിച്ചു. പഞ്ചാബിനെ കുറിച്ചാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്.

1

പഞ്ചാബില്‍ ബിജെപി സഖ്യകക്ഷികളൊന്നും കൂടെയില്ല. സിഖ് പ്രക്ഷോഭമായി കര്‍ഷക സമരം മാറിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സിഖുക്കാര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ബിജെപി ചെയ്തുവെന്ന വിലയിരുത്തലിലാണ് ബിജെപി. കര്‍താര്‍പൂര്‍ ഇടനാഴി അടക്കമുള്ളവ ബിജെപി ഉയര്‍ത്തി കാണിക്കുന്നു. അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജെപി നദ്ദ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദുര്‍ബലമായെന്നും, ബിജെപി എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി യോഗം വിലയിരുത്തി.

ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തെ കുറിച്ചും ബിജെപി യോഗത്തില്‍ ചര്‍ച്ചയായി. എല്ലാ നേതാക്കലും ഒരുപോലെ സംഭവത്തെ അപലപിച്ചു. നിയമ സംവിധാനത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കര്‍ഷക സമരത്തെ കുറിച്ചും ബിജെപി ചര്‍ച്ച ചെയ്തു. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ എന്തിനെയാണ് ആ നിയമത്തില്‍ നിങ്ങള്‍ എതിര്‍ക്കുന്നതെന്ന് പറയണം. എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാലും കര്‍ഷകര്‍ പറയുന്ന കാര്യം കേള്‍ക്കാന്‍ തയ്യാറാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. താങ്ങുവില ഒന്നര മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ബിജെപി നേതൃത്വം വിലയിരുത്തി.

കൊവിഡ് വാക്‌സിനേഷനിലെ ഇന്ത്യയുടെ നയം കാരണം വിദേശ രാജ്യങ്ങളില്‍ മികച്ച പ്രതിച്ഛായ നേടാന്‍ കഴിഞ്ഞുവെന്ന് പാര്‍ട്ടി വിലയിരുത്തി. മനുഷ്യന്റെ ജീവന് ഏറ്റവും നല്ല രീതിയില്‍ പരിഗണിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പ്രശംസിക്കുന്നു. എട്ട് മാസത്തോളം 80 കോടി ജനങ്ങള്‍ക്കായി സൗജന്യ ഭക്ഷണം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ നയങ്ങളും ബിജെപി ചര്‍ച്ച ചെയ്തു. ജമ്മു കശ്മീരില്‍ വികസനത്തിന്റെ വേഗം വര്‍ധിച്ചു. അതേസമയം കൊവിഡ് കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരുന്നുവെന്നും, ട്വീറ്റുകള്‍ മാത്രമാണ് അവര്‍ പങ്കുവെച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+