ജയിലിലെ തണുപ്പ് താങ്ങാൻ കഴിയില്ലെന്നു ലാലു; തബല കൊട്ടിയാല്‍ മാറുമെന്ന് ജഡ്ജി

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷവിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജയിലിനെ കുറിച്ചുള്ള പരാതിയുമായി ആർജെഡിയു നേതാവും മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്. ജയിലിലെ തണുപ്പ് തനിയ്ക്ക് സഹിക്കാൻ കഴിയില്ലെന്നു കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ലാലു പരാതി നൽകി. എന്നാൽ ജഡ്ജിയുടെ മറുപടിയായിരുന്നു ഏറെ രസകരം. തബല കൊട്ടിക്കോളൂ തണുപ്പ് മാറിക്കിട്ടും എന്നായിരുന്നു.

lalu

കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസിൽ സിബിഐ പ്രത്യേക കോടതി വ്യാഴ്ച വിധി പറയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പലരും ഫോണിലൂടെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി വിധി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, താന്‍ ആര്‍ക്കും വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ശിവ്പാല്‍ സിങ് അറിയിച്ചു.

ശമ്പള വർധനവ്; ജീവനക്കാരുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ

അതേസമയം ജയിലിൽ ലാലുവിന് വിഐപി പരിഗണനയാണ് ഒരുക്കിയിരിക്കുന്നത്. കൊതുകുവലയും പത്രവും ടി.വിയും ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ലാലു ജയിലിൽ ലഭിക്കുമെന്ന് സൂചന. കൂടാതെ വീട്ടില്‍ നിന്ന് ഭക്ഷണം എത്തക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട് . കൂടാതെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കുകയും ചെയ്യാം. ലാലുവിന് മാത്രമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിഗണന നല്‍കിയിരിക്കുന്നത് എന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന

പാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Even in the midst of proceedings to decide the quantum of sentence in a fodder scam involving Rashtriya Janata Dal (RJD) chief Lalu Prasad, the leader did not miss to crack a funny when he told the judge that “it was very cold in jail” to which the judge replied play “tabla.”

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്