ലാലുവിന് അഴിതന്നെ: കാലിത്തീറ്റ കുംഭകോണത്തില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും

  • Written By:
Subscribe to Oneindia Malayalam

പട്ന: രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ശിക്ഷ വിധിച്ചു. മൂന്നര വര്‍ഷം തടവിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശനിയാഴ്ച കേസ് പരിഗണിച്ച പ്രത്യേക സിബിഐ കോടതി വിധിച്ചത്. സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ യാദവാണ് 89.27 ലക്ഷം രൂപയുടെ അഴിമതിക്കേസില്‍ ലാലു പ്രസാദിനെതിരെയുള്ള വിധി പ്രസ്താവിച്ചത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് വിധിച്ചതോടെ നേരത്തെ ഡിസംബര്‍ 23നാണ് റാഞ്ചിയിലെ മുണ്ട ജയിലില്‍ പാര്‍പ്പിച്ചത്. നിയമപീഠം കര്‍മം പൂര്‍ത്തിയാക്കിയെന്നും കോടതി വിധി പഠിച്ച ശേഷം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് യാദവ് പ്രതികരിച്ചു.

34 പ്രതികളുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണക്കേസിന്‍റെ വിചാരണവേളയത്തില്‍ത്തന്നെ 12 പേര്‍ മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ വിധി പ്രസ്താവിച്ച കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. ആദ്യത്തെ കേസില്‍ രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെന്ന് വിധിക്കുന്നത്.

 ശിക്ഷ കുറയ്ക്കാന്‍ അഭ്യര്‍ത്ഥന!

ശിക്ഷ കുറയ്ക്കാന്‍ അഭ്യര്‍ത്ഥന!


ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കേസില്‍ വാദം കേട്ട സിബിഐ കോടതിയോട് യാദവ് ആവശ്യപ്പെട്ടിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി നേരിട്ട് യാദവിന് ബന്ധമില്ലെന്നും പ്രായം ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചിരുന്നു. 21 വര്‍ഷം പഴക്കമുള്ള കുംഭകോണക്കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ സിബിഐ കോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്.

 വകുപ്പുകള്‍ ഏതെല്ലാം!!

വകുപ്പുകള്‍ ഏതെല്ലാം!!

ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നിവയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ദിയോഗര്‍ ട്രഷറിയില്‍നിന്ന് പണം തട്ടിച്ചതാണ് കേസ്.

 വിധി പ്രസ്താവം

വിധി പ്രസ്താവം

കാലിത്തീറ്റ കുംഭകോണക്കില്‍ ആറ് പേര്‍ക്കൊപ്പം ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി പ്രസ്താവിക്കുന്നതിനായി ജനുവരി മൂന്നിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി കേസില്‍ വാദം കേട്ട ജ‍ഡ്ജി വിധി പ്രസ്താവം ജനുവരി ആറിലേയ്ക്ക് മാറ്റുകയായിരുന്നു. 1991- 94 കാലയളവില്‍ ലാലു പ്രസാദ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കാലിത്തീറ്റ കുംഭകോണം നടക്കുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളില്‍ നാല് കേസുകളിലാണ് ഇനി വിധി കേള്‍ക്കാനുള്ളത്. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെ കോടതി അവധിക്കാലത്തേയ്ക്ക് പിരിയുന്നതിനാല്‍ കേസിലെ ശിക്ഷാ വിധിയ്ക്ക് മുമ്പ് 11 ദിവസം ലാലു ജയിലില്‍ കഴിയുകയായിരുന്നു. ലാലുപ്രസാദിന് പുറമേ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേര്‍ക്കുമാണ് ജനുവരി മൂന്നിന് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിക്കേണ്ടിയിരുന്നത്.

 ശിക്ഷയ്ക്ക് വേണ്ടി

ശിക്ഷയ്ക്ക് വേണ്ടി

ഡിസംബര്‍ 23 ന് കാലിത്തീറ്റ കുംഭകോണക്കേസ് പരിഗണിച്ച സിബിഐ കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധിച്ചുവെങ്കിലും ശിക്ഷ വിധിക്കുന്നത് ജനുനവരി ആറിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ അഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തുു. രണ്ട് ദശാബ്ദം പഴക്കമുള്ള കുംഭക്കോണക്കേസില്‍ 22 പേര്‍ക്കൊപ്പമാണ് ലാലു പ്രസാദ് യാദവിനേയും മിശ്രയെയും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനെതിരെ ചുമത്തിയ രണ്ടാമത്തെ കേസിലാണ് പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. ആദ്യത്തെ കേസില്‍ അ‍ഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ച കോടതി ഈ കേസില്‍ ജാമ്യം നേടിയതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് വിധിച്ചിട്ടുള്ളത്.

 ആസ്തികള്‍ കണ്ടുകെട്ടും

ആസ്തികള്‍ കണ്ടുകെട്ടും

1990ന് ശേഷം ലാലു സ്വന്തമാക്കിയ എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ സിബിഐ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജഗനാഥ് മിശ്രയെ കൂടാതെ മറ്റു ഏഴ് പേരെ വെറുതെവിട്ട കോടതി ലാലുവിന് പുറമെ കേസില്‍ പ്രതികളായ 14 പേരും കുറ്റക്കാരാണെന്ന് വിധിച്ചിട്ടുണ്ട്. 1991നും 1994 നും ഇടയില്‍ വ്യാജ ബില്ലുകള്‍ നല്‍കി ദിയോഘാര്‍ ട്രഷറിയില്‍ നിന്ന് നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസാണ് ലാലുവിനെതിരെയുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hearing in one of the cases related to the 1996 fodder scam is over and special CBI court judge Shiv Pal Singh sentenced RJD chief Lalu Prasad Yadav to 3.5 years in jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്