കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ച ഹൈക്കോടതി ജഡ്ജി മരുമകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംഭവം ഹൈദരാബാദില്‍; ജഡ്ജിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു

  • By S Swetha
Google Oneindia Malayalam News

ഹൈദരാബാദ്: മരുമകളെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ റിട്ട ജസ്റ്റിസ് നൂട്ടി രാമ മോഹന്‍ റാവുവിനെയും ഭാര്യയെയും മകനെയും ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മയുടെ കുടുംബമാണ് 2019 ഏപ്രില്‍ 20 ലെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ സേവനമനുഷ്ഠിച്ച റാവു 2017 ഏപ്രിലിലാണ് വിരമിക്കുന്നത്.

രണ്ടാമതും മുഖ്യമന്ത്രിയാവും.... എന്താ സംശയമുണ്ടോ? മഹാരാഷ്ട്രയില്‍ അധികാരം ഉറപ്പിച്ച് ഫട്‌നാവിസ്രണ്ടാമതും മുഖ്യമന്ത്രിയാവും.... എന്താ സംശയമുണ്ടോ? മഹാരാഷ്ട്രയില്‍ അധികാരം ഉറപ്പിച്ച് ഫട്‌നാവിസ്

2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, റാവുവിന്റെ മകന്‍ എന്‍ വസിഷ്ഠ വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ സിന്ധുവിനെ ആക്രമിക്കുന്നതായി കാണാം. ഈ സമയത്ത് റാവുവും ഭാര്യ ദുര്‍ഗ ജയലക്ഷ്മിയും അടി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. വസിഷ്ഠന്‍ ഭാര്യ സിന്ധുവിനെ തല്ലുമ്പോള്‍ റാവു കൈകള്‍ വലിച്ച് അവളെ സോഫയിലേക്ക് തള്ളിയിടുന്നതും കാണാം. വീഡിയോയുടെ അവസാനത്തില്‍, സിന്ധുവിന്റെ മകള്‍ മുറിയിലേക്ക് കയറുമ്പോള്‍ ആ കുഞ്ഞിനെ വലിച്ചിഴച്ച് പുറത്തേക്ക് അയക്കുന്നതും കാണാം. ഭര്‍ത്താവും അമ്മായിയമ്മയും ശാരീരികവും മാനസികവുമായ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാരോപിച്ച് സിന്ധു ഏപ്രില്‍ 27 ന് ഹൈദരാബാദ് പോലീസ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ പരാതി നല്‍കി. ഏപ്രില്‍ 20 ന് രാത്രി തന്നെ ആക്രമിച്ചതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരാതിയില്‍ സിന്ധു ആരോപിച്ചു.

arrested1-156429

ജസ്റ്റിസ് (റിട്ടയേര്‍ഡ്) റാവു, വസിഷ്ഠ, ദുര്‍ഗ ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് സിസിഎസില്‍ പരാതി നല്‍കിയതെന്ന് സിന്ധുവിന്റെ പിതാവ് എം വി ശര്‍മ്മ പറഞ്ഞു. ഐപിസി 498 എ, 323 വകുപ്പുകള്‍, ഡിപി നിയമത്തിലെ 4, 6 വകുപ്പുകള്‍ പ്രകാരമാണ് പരാതി. ഏപ്രില്‍ 20ന് രാത്രിയുണ്ടായ ആക്രമണത്തില്‍ തന്റെ മകള്‍ക്ക് പരിക്കേറ്റതായും അവളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അവളുടെ പുറം, നെഞ്ച്, കൈകള്‍ എന്നിവയില്‍ മുറിവുകളും പരുക്കുകളും ഉണ്ട്. എന്റെ മകള്‍ മാനസികമായി തകരാറിലാണെന്ന് അവര്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു, മുറിവുകള്‍ സ്വന്തമായി വരുത്തിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്ന് പരാതിക്കാരന്‍ പറഞ്ഞെങ്കിലും അത് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് സിസിഎസിന്റെ ഡിസിപി അവിനാശ് മൊഹന്തി പറഞ്ഞു. സിന്ധു ശര്‍മ്മയ്ക്ക് വേണ്ടി പരാതി രജിസ്റ്റര്‍ ചെയ്തപ്പോള്‍, അവര്‍ക്കെതിരായ ആരോപണത്തിന്റെ വീഡിയോകള്‍ നല്‍കി അന്വേഷണത്തെ സഹായിക്കുമെന്ന് അവളും കുടുംബവും അറിയിച്ചു. ഇതിനകം തന്നെ വസിഷ്ഠന്റെ പ്രസ്താവന എടുത്തിട്ടുണ്ട്. ഏപ്രില്‍ മുതല്‍ നിരവധി നോട്ടീസുകള്‍ അയച്ചിട്ടും സിന്ധു തന്നെ ആക്രമിച്ചതിന്റെ വീഡിയോ സമര്‍പ്പിച്ചിട്ടില്ല.

അവര്‍ പരാതി നല്‍കിയ ശേഷം, തങ്ങളുടെ കൊച്ചുകുട്ടികള്‍ക്കുവേണ്ടി അനുരഞ്ജനം നടത്താന്‍ കഴിയുമോയെന്നറിയാന്‍ ദമ്പതികളെ കൗണ്‍സിലിംഗിനായി വിളിച്ചു. ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഒരു പരിഹാരവും കണ്ടില്ല, അതേസമയം സിന്ധുവിന്റെ കുടുംബം ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരമിച്ച ജഡ്ജിയും ഭാര്യയും സിന്ധുവിനെ ആക്രമിക്കുന്നത് തടയാന്‍ ഒന്നും ചെയ്തില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നതായും അധിക സ്ത്രീധനം ലഭിക്കാന്‍ വര്‍ഷങ്ങളായി അവളെ ഉപദ്രവിച്ചിരുന്നതായും സിന്ധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

English summary
Fomer High court judge and family arrested in physically molested daughter in law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X