കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ ജീവനക്കാരന്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു, യുവതി ബെംഗളൂര്‍ വിട്ടു

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: ഹോട്ടല്‍ ജീവനക്കാരന്‍ യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതി ബെംഗളുൂരു വിട്ടു. ഭക്ഷണം നല്‍കാന്‍ വന്ന യുവാവാണ് ഫോണില്‍ വിളിച്ച് ശല്യം ചെയ്തത്്.

കോരമംഗലയിലെ ഹോട്ടലില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഭക്ഷണവുമായി വീട്ടില്‍ എത്തിയ യുവാവ് വെള്ളത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് സംശയം. പിന്നിട് രണ്ടു മണിക്കുറിന് ശേഷം യുവതിക്ക് നിരന്തരമായി ഫോണ്‍ വരികയായിരുന്നു. ഫോണ്‍ ശല്യം കൂടിയതിനെ തുടര്‍ന്ന് യുവതി കോരമംഗല പോലിസില്‍ പരാതിപ്പെട്ടു.

ഫോണില്‍ വിളിച്ച് ശല്യം

ഫോണില്‍ വിളിച്ച് ശല്യം

കോരമംഗലയിലെ ഹോട്ടലില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഭക്ഷണവുമായി വീട്ടില്‍ എത്തിയ യുവാവ് വെള്ളത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് സംശയം. പിന്നിട് രണ്ടു മണിക്കുറിന് ശേഷം യുവതിക്ക് നിരന്തരമായി ഫോണ്‍ വരികയായിരുന്നു.

നമ്പര്‍ ബ്ലോക്ക് ചെയ്തു

നമ്പര്‍ ബ്ലോക്ക് ചെയ്തു

നിരന്തരമായി ഫോണ്‍ വിളി വന്നതിനെ തുടര്‍ന്ന് യുവതി പുതുതായി ഫോണിലേക്ക് വരുന്ന എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്തു.

 നമ്പര്‍ മാറ്റി, എന്നിട്ടും പ്രയോജനമില്ല

നമ്പര്‍ മാറ്റി, എന്നിട്ടും പ്രയോജനമില്ല

നിരന്തരമായ വിളി കാരണം യുവതി നമ്പര്‍ മാറ്റിയിരുന്നു. എന്നാല്‍ ഫോണില്‍ വിളിച്ച് ശല്്യം ചെയ്യുന്നതിന് ഒരു കുറവും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.

 ഹോട്ടല്‍ മാനേജറെ വിളിച്ചു പരാതി

ഹോട്ടല്‍ മാനേജറെ വിളിച്ചു പരാതി

നിരന്തരമായി വിളിക്കുന്നതു കാരണം യുവതി ഹോട്ടല്‍ ഉടമയെ വിളിച്ച് പരാതി പറഞ്ഞിരുന്നു. എന്നാല്‍ യുവതിക്ക് ഹോട്ടല്‍ ജീവനക്കാരനാണ് ശല്യപ്പെടുത്തുന്നത് എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല

കള്ളനെ പിടിച്ചതിങ്ങനെ

കള്ളനെ പിടിച്ചതിങ്ങനെ

ഫോണ്‍ വിളിച്ച തിനെ തുടര്‍ന്ന് യുവതി ഫോണ്‍ എടുത്ത് ഫോണിലൂടെ തൊട്ടടുത്ത് സംസാം ശ്രദ്ധിച്ചു. ഇതിലൂടെ ഹോട്ടല്‍ ജീവനക്കാരനാണെന്ന് മനസ്സിലാക്കുകയായിരുന്നു.

പോലിസില്‍ പരാതി നല്‍കി

പോലിസില്‍ പരാതി നല്‍കി

ഇതുസംബന്ധിച്ച പോലിസില്‍ പരാതി നല്‍കിയെങ് കിലും പോലിസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലെന്ന് യുവതി പറയുന്നു.

യുവതി ബെംഗളൂര്‍ വിട്ടു

യുവതി ബെംഗളൂര്‍ വിട്ടു

യുവാവിന്റെ ഫോണ്‍ വിളി ശല്യം കാരണം യുവതിക്ക് ബെംഗളുരു വിടേണ്ടി വന്നു. എന്നാല്‍ ഈ അടുത്ത് യുവതിക്ക വീണ്ടും വിളി വന്നതോടെയാണ് ട്വിറ്ററിലൂടെ യുവതി അറിയിക്കുന്നത് .

 അന്വേഷണം നടത്തും

അന്വേഷണം നടത്തും

ട്വിറ്ററിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് സിറ്റിയിലെ മുതിര്‍ന്ന പോലിസ് ഓഫിസര്‍ ഇ തുമായി ബന്ധപ്പെട്ട അന്വേഷണം നടത്താമെന്ന് യുവതിക്ക് ഉറപ്പു നല്‍കി.

English summary
Food delivery boy's constant, harassing calls force woman to leave Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X