കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ അംബാനി ഒന്നാമത്; പത്ത് മലയാളികളും പട്ടികയിൽ

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, എച്ച്സിഎൽ സ്ഥാപകൻ ശിവ നാടർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്

Google Oneindia Malayalam News

ന്യൂഡൽഹി: ഫോബ്സ് മാസിക പുറത്തിക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, എച്ച്സിഎൽ സ്ഥാപകൻ ശിവ നാടർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളായ പത്ത് പേരും ഇടംപിടിച്ചു.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ചു

ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ചു

കോവിഡ് മഹാമാരി വലിയ പ്രതിസന്ധി സൃഷ്ടിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. കോവിഡിൽ സാമ്പത്തിക രംഗം തകർച്ച നേരിട്ടെങ്കിലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. മുൻവർഷം 102 പേരായിരുന്നത്​ പുതിയ പട്ടികയിൽ 140 ആയി​ വർധിച്ചു​- ഇവരു​െട മൊത്തം ആസ്​തി 59,600 കോടി ഡോളറാണ്​.

ഒന്നാമൻ അംബാനി

ഒന്നാമൻ അംബാനി

റിലയൻസ് ഇൻർസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മാത്രം ആസ്തി 8450 കോടി ഡോളറാണ്, ഏകദേശം 6.24 ലക്ഷം കോടി രൂപ. പട്ടികയിൽ ഏഷ്യയിലെയും ഏറ്റവും വലിയ ധനികൻ അംബാനിയാണ്. എണ്ണ, ഗ്യാസ്​ സാമ്രാജ്യങ്ങൾക്ക്​ പുറമെ ടെലികോം, ചില്ലറ വ്യാപാരം തുടങ്ങി ബഹുവിധ മേഖലകളിൽ മുൻനിരയിലാണ്​ അംബാനി.

നേട്ടമുണ്ടാക്കി അദാനി

നേട്ടമുണ്ടാക്കി അദാനി

രണ്ടാം സ്ഥാനത്തുള്ള പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി എന്നീ കമ്പനികളുടെ ആസ്തി 42 ബില്യൺ ഡോളറാണ്. 2020 മുതൽ അദാനിയുടെ സമ്പത്ത് അഞ്ചിരട്ടിയായി വർധിച്ചെന്നാണ് ഫോബ്സ് പറയുന്നത്.

മലയാളികളിൽ യൂസഫലി മുന്നിൽ

മലയാളികളിൽ യൂസഫലി മുന്നിൽ

ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമതായി എത്തിയത്. 26-ാം സ്ഥാനത്താണ് യൂസഫലി. ആഗോള കണക്കിൽ 589-ാമതാണ് യൂസഫലി. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.

മറ്റ് മലയാളികൾ

മറ്റ് മലയാളികൾ

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. പട്ടികയിൽ ഇടം നേടിയ മലയാളികളിൽ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകൻ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി. ഇൻഫോസിസ് മേധാവി ആയിരുന്ന എസ് ഡി ഷിബുലാല്‍(190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (എന്നിവര്‍ 130 കോടി ഡോളര്‍), ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

ആതുര സേവന രംഗത്ത് സാനിധ്യമറിയിച്ചവരും

ആതുര സേവന രംഗത്ത് സാനിധ്യമറിയിച്ചവരും

ആതുര സേവന രംഗത്ത്​ നിക്ഷേപമിറക്കിയ രണ്ടു വമ്പന്മാർ അതിസമ്പന്നരുടെ ആദ്യ 10ൽ ഇടംപിടിച്ചെന്ന സവിശേഷതയുമുണ്ട്​. കോവിഡിനുൾ​പെടെ വാക്​സിനുകൾ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ സൈറസ്​ പൂനാവാല, സൺ ഫാർമസ്യൂട്ടിക്കൽസ്​ ഇൻഡസ്​ട്രീസിന്‍റെ ദിലീപ്​ ഷാങ്​വി എന്നിവരാണ്​ പട്ടികയിലെത്തിയത്​. കോവിഷീൽഡാണ്​ സീറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഡ്​ വാക്​സിൻ. കഴിഞ്ഞ വർഷം പട്ടികയിൽ 12ാം സ്​ഥാനത്തായിരുന്ന ദിലീപ്​ ഷാങ്​വി ഒരു വർഷത്തിനിടെ 9ാം സ്​ഥാ​നത്തേക്കുയർന്നു.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
Forbes india billionaire list mukesh ambani richest indian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X