കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ് ശ്രീം വിളിക്കാത്തതിന് മർദ്ദനം; റാഞ്ചിയില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം, മൂന്ന് പേർ അറസ്റ്റിൽ

Google Oneindia Malayalam News

റാഞ്ചി : ജയ്ശ്രീ റാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കാശ്മീരി വ്യാപാരികളെ ആക്രമിച്ചതായി പരാതി. ശനിയാഴ്ച രാവിലെ ആഞ്ചിയുടെ ഡോറണ്ട എന്ന സ്ഥലത്താണ് സംഭവം. വ്യാപാരികളോട് പാകിസ്ഥാന്‍ മുര്‍ദാബാദ് എന്ന് വിളിക്കാനും ഇവര്‍ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം പ്രദേശത്ത് സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു .

മൊഫിയയുടെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ; വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു; പൊലീസിനും വിമർശനംമൊഫിയയുടെ മരണം നിർഭാഗ്യകരമെന്ന് ഗവർണർ; വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു; പൊലീസിനും വിമർശനം

ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും സംഘടനയാണോ എന്ന ചോദ്യത്തിന്,അക്കാര്യം അന്വേഷിക്കുകയാണെന്ന് റാഞ്ചി സീനിയര്‍ പോലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ പറഞ്ഞു. എന്തുകൊണ്ടാണ് കശ്മീരികള്‍ക്ക് നേരെ സമാനമായ രണ്ട് സംഭവങ്ങള്‍ നഗരത്തില്‍ ഉണ്ടായതെന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഡോറണ്ടയില്‍ താമസിക്കുകയും റാഞ്ചിയില്‍ ശൈത്യകാല വസ്ത്രങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന റിസ്വാന്‍ അഹമ്മദ് വാനി ( 34 ) ആണ് പരാതി നല്‍കിയത്.

india

റാഞ്ചിയിലെ ഹര്‍മു മേഖലയിലേക്ക് പോകുകയായിരുന്ന തന്നെയും കശ്മീരികളായ രണ്ട് സുഹൃത്തുക്കളെയും 25 ഓളം പേരടങ്ങുന്ന സംഘം വളഞ്ഞതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ മര്‍ദ്ദിക്കുകയും മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഞാന്‍ കദ്രു പാലത്തില്‍ എത്തിയ ഉടനെ 25 പേരടങ്ങുന്ന ഒരു സംഘം ഞങ്ങളെ വളയുകയും ( ഞങ്ങള്‍ മൂന്ന് പേര്‍ ) ' ജയ് ശ്രീറാം ' വിളിക്കാനും 'പാകിസ്ഥാന്‍ മുര്‍ദാബാദ് മുദ്രാവാക്യം' വിളിക്കാനും ആവശ്യപ്പെടുകയായിരുന്നു. എന്റെ തലയില്‍ ഒരു വടികൊണ്ട് അടിച്ചു. എന്റെ ഹെല്‍മെറ്റ് ആക്രമികള്‍ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സുഹൃത്തുക്കള്‍ക്കും പരിക്കേല്‍ക്കുകയും എന്റെ ബൈക്കിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അവര്‍ ഞങ്ങളുടെ സാധനങ്ങളും കൊള്ളയടിച്ചു. ഈ മാസം ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ്...കുറ്റവാളികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് ഭയമില്ലാതെ നടത്തുന്നു. നവംബര്‍ 11 ന് , ഡൊറാണ്ടയിലെ രണ്ട് കശ്മീരി വ്യാപാരികള്‍ ' ജയ് ശ്രീറാം ', ' പാകിസ്ഥാന്‍ മുര്‍ദാബാദ് ' എന്നിവ വിളിക്കാന്‍ നിര്‍ബന്ധിതരായിരുന്നു .

English summary
Forced to chant Jai Shri Ram; Second incident in a month in Ranchi, three arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X