കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് ഉറങ്ങാതെ മോദി, ക്ലോക്ക് പോലും നോക്കില്ല..രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവൃത്തിച്ചു'; എസ് ജയശങ്കർ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുടെ കൃത്യനിർവ്വഹണത്തെ വാനോളം പുകഴ്ത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 2016-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത സമയത്ത് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളുമായി രാജ്യം മുന്നോട്ട് പോകവെ മോദി നടത്തിയ ഇടപെടലിനെ കുറിച്ചായിരുന്നു ജയശങ്കറിന്റെ വാക്കുകൾ.'മോദി @20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തെക്കുറിച്ച് കൊളംബിയ സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 modn-16639321

മസാർ-ഇ-ഷെരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട സമയത്തെ കുറിച്ചായിരുന്നു വിദേശകാര്യമന്ത്രി വിവരിച്ചത്. 'അർധരാത്രി കഴിഞ്ഞപ്പോഴായിരുന്നു മസാർ-ഇ-ഷരീഫിലുള്ള ഞങ്ങളുടെ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടു എന്ന വാർത്ത അറിയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ശ്രമം നടത്തുമ്പോഴാണ് പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചത്. പ്രധാനമന്ത്രി ഫോൺ വിളിക്കുമ്പോൾ കോളർ ഐഡി കാണിക്കില്ല. ഫോൺ എടുത്തയുടനെ അപ്പുറത്ത് നിന്നൊരു ചോദ്യമായിരുന്നു നിങ്ങൾ ഉണർന്നിരിക്കുകയാണോയെന്ന്. അതേ സർ എന്ന് ഞാൻ മറുപടി നൽകി'.

'നിങ്ങൾ ടിവി കാണുന്നുണ്ടോ ചോദിച്ചു. ഉണ്ടെന്ന് ഞാൻ പറഞ്ഞു. എന്താണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഓപ്പറേഷൻ പൂർത്തിയായാൽ തന്നെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി രണ്ട് മൂന്ന് മണിക്കൂർ എടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിക്കാമെന്നും ഞാൻ പറഞ്ഞു. എന്നാൽ എന്നെ നേരിട്ട് വിളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം', ജയശങ്കർ പറഞ്ഞു.

ജോലി ചെയ്യുമ്പോൾ അദ്ദേഹം ക്ലോക്കിൽ പോലും നോക്കില്ലെന്നും കോവിഡിന്റെ സമയത്തും നമ്മളത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലുള്ള ഇന്ത്യക്കാര്‍ സൂക്ഷിക്കണം..!; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍കാനഡയിലുള്ള ഇന്ത്യക്കാര്‍ സൂക്ഷിക്കണം..!; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

3 വർഷം അടുപ്പിച്ച് ലോട്ടറിയുടെ ഒന്നാം സമ്മാനം; 'ഗുട്ടൻസ്' പറഞ്ഞ് മനോഹരൻ, 'അനൂപിന്റെ കാര്യം കട്ടപൊക'3 വർഷം അടുപ്പിച്ച് ലോട്ടറിയുടെ ഒന്നാം സമ്മാനം; 'ഗുട്ടൻസ്' പറഞ്ഞ് മനോഹരൻ, 'അനൂപിന്റെ കാര്യം കട്ടപൊക'

റഷ്യ-യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ മോദിയും മാര്‍പാപ്പയും ഇറങ്ങണം; ഐക്യരാഷ്ട്രസഭയില്‍ മെക്‌സിക്കോറഷ്യ-യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാന്‍ മോദിയും മാര്‍പാപ്പയും ഇറങ്ങണം; ഐക്യരാഷ്ട്രസഭയില്‍ മെക്‌സിക്കോ

English summary
Foreign affairs minister s jayasankar hails modi; says about his Midnight Call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X