ബംഗ്ലാദേശ് സർക്കാരിനെ വീഴ്ത്തിയ വിദേശ ഇടപെടൽ; വിദേശ നീക്കങ്ങളെ ഇന്ത്യ പ്രതിരോധിച്ചത് ഇങ്ങനെ
ബംഗ്ലാദേശിൽ സംഭവിച്ചത് പോലെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിദേശ ഇടപെടലുകളെ അതിശക്തമായി പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട് . അശാന്തി ഇളക്കിവിടാൻ ബാഹ്യശക്തികൾ ശ്രമിച്ചപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ച ക്രിയാത്മകമായ നടപടികളാണ് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറാൻ രാജ്യത്തെ സഹായിച്ചത്.
ബംഗ്ലാദേശിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എഡിജിയുടേയും ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്റേയും നേതൃത്വത്തിലായിരിക്കും സമിതി. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരുടേയും ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് അധികൃതരുമായി സമിതി ആശയവിനിമയം നടത്തുമെന്നമാണ് ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയത്.

ബംഗ്ലാദേശിൽ ഇപ്പോൾ ഉണ്ടായത് പോലുള്ള വെല്ലുവികൾ സമർത്ഥമായി കൈകര്യം ചെയ്യാൻ മുൻപും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദഗ്ദർ. ഇന്ത്യയുടെ ശക്തമായ വിദേശനയവും സർക്കാർ ഇതര സംഘടനകളുടെ (എൻജിഒ) സംഭാവനയ്ക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണവുമെല്ലാം ഇതിന് സഹായകമായിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിലെ (ഐപിസിഎസ്) സീനിയർ ഫെലോ അയ്യർ മിത്ര പറഞ്ഞു. ഒമിദ്യാർ, ഹിൻഡൻബർഗ് പോലുള്ള ഗ്രൂപ്പുകൾ ഇന്ത്യയെ ബോധപൂർവ്വം വിമർശിക്കുകയാണെന്നും അവരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾ ഇത്തരം ഗ്രൂപ്പുകളെ പ്രതിരോധിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1971ലെ വംശഹത്യയുടെ സമയത്ത് പാകിസ്ഥാൻ സൈന്യം ബംഗാളി ബുദ്ധിജീവികളെ എങ്ങനെ ലക്ഷ്യം വെച്ചുവോ അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതെന്ന് പറയുകയാണ് വിദേശ നയത്തിലും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലും വിദഗ്ധനായ പ്രമിത് പാൽ. 1971 മുതൽ തന്നെ ബംഗ്ലാദേശിലെ ഹിന്ദു വിഭാഗങ്ങൾ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളെ തുടർന്ന് ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. മുൻ സംഭവങ്ങളുടെ തുടർച്ചയെന്നോണമാണ് ബംഗ്ലാദേശിൽ ഇപ്പോൾ അക്രമസംഭവങ്ങൾ അരങ്ങേറുന്നതെന്നും അത് മേഖലയെ കൂടുതൽ അസ്ഥിരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതുപോലുള്ള വെല്ലുവിളികളെ എങ്ങനെയാണ് അനായാസം നേരിടാനാകുകയെന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്ന കർഷക പ്രക്ഷോഭം പോലുള്ള സമീപകാല വിവാദ സംഭവങ്ങളെ നേരിട്ട രീതിയിലൂടെ കേന്ദ്ര സർക്കാർ തെളിയിച്ചതാണ്. പോപ്പ് താരം റിഹാനയും സന്നദ്ധ പ്രവർത്തക ഗ്രെറ്റ തുൻബർഗും അടക്കമുള്ള രാജ്യാന്തര പ്രമുഖർ കർഷക സമരത്തെ പിന്തുണച്ച് പ്രതികരിച്ചപ്പോൾ അത്തരം ഇടപെടലുകളെ ചെറുത്ത് കൊണ്ട് കൂടുതൽ കരുത്തുറ്റ നിലയിലായിരുന്നു സർക്കാർ അന്ന് നിലകൊണ്ടത്. ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ദേശീയ സുരക്ഷ ഉറപ്പാക്കിയും ഒരു ആഗോളശക്തിയായി വളർന്നുവരാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications