കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ നിർമിത കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര അനുമതി നൽകും

Google Oneindia Malayalam News

ദില്ലി; വിദേശ രാജ്യങ്ങൾ അനുമതി നൽകിയ കൊവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെയാണ് തിരുമാനം.

നിലവിൽ രണ്ട് പ്രതിരോധ മരുന്നുകൾക്കാണ് ദേശീയ നിയന്ത്രണ ഏജൻസിയായ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ യിൽ നിന്നും അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുള്ളത്. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ കോ വാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്നിവയാണ് അവ.

vaccine

കോവിഡ് പോരാട്ടത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന പ്രതിരോധ മരുന്നുകളുടെ എണ്ണത്തിൽ വരുത്തേണ്ട മാറ്റം, ആഭ്യന്തര പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ വേഗത, വ്യാപ്തി എന്നിവ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ, കോവിഡ് വാക്സിൻ വിതരണ ദേശീയ വിദഗ്ധസമിതിയുടെ (NEGVAC) ഇരുപത്തിമൂന്നാമത് യോഗത്തിൽ ചർച്ചയായിരുന്നു.സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് വിദേശത്ത് നിർമ്മിക്കപ്പെടുന്നതും യൂറോപ്പ്, യുഎസ്, യുകെ, ജപ്പാൻ എന്നിവടങ്ങളിൽ നിന്നും നിയന്ത്രിത ഉപയോഗത്തിനുള്ള അടിയന്തര അനുമതി ലഭിച്ചതോ, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിൽ ഇടംപിടിച്ച അതോ ആയ കോവിഡ്-19 വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകാമെന്ന് വിദഗ്ദ സമിതി നിർദ്ദേശിച്ചത്.

അനുമതി നൽകിയതിനു ശേഷം , പ്രാദേശിക ക്ലിനിക്കൽ പരിശോധനകൾക്ക് പകരമായി,
2019ലെ ന്യൂ ഡ്രഗ്സ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് നിയമത്തിന്റെ രണ്ടാം പട്ടിക പ്രകാരമുള്ള,
സമാന്തര ക്ലിനിക്കൽ പരിശോധനകൾ (parallel bridging clinical trial) ഉറപ്പായും നടത്തണമെന്നും നിർദേശമുണ്ട്.ഇത്തരം വിദേശനിർമ്മിത പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കുന്ന ആദ്യ 100 ഗുണഭോക്താക്കളെ, ഏഴ് ദിവസം തുടർച്ചയായി നിരീക്ഷിക്കണം . അതിനുശേഷം മാത്രമേ ഇവ രാജ്യവ്യാപകമായി പ്രതിരോധ നടപടികൾക്കായി വിതരണം ചെയ്യാൻ അനുമതി നൽകു.

English summary
Foreign-made Covid vaccines will be urgently approved in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X