Get Updates
Get notified of breaking news, exclusive insights, and must-see stories!

2021-22ല്‍ വിദേശ വ്യാപാരം ശക്തമായി വീണ്ടെടുത്തു: നല്ല സൂചനയെന്ന് നിർമ്മല സീതാരാമന്‍

ദില്ലി: മഹാമാരി മൂലം മുന്‍വര്‍ഷമുണ്ടായ മാന്ദ്യത്തിന് ശേഷം 2021-22ല്‍ ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹത്തോടെ വിദേശ വ്യാപാരം ശക്തമായി വീണ്ടെടുത്തതായി സാമ്പത്തിക സർവ്വേ. നടപ്പുവര്‍ഷത്തില്‍ ഇന്ത്യയുടെ ബാഹ്യമേഖലയുടെ പ്രതിരോധശേഷി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പുനരുജ്ജീവനത്തിന് നല്ല സൂചനയാണെന്നും 2021-22 ലേക്കുള്ള സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആഗോള പണലഭ്യത കര്‍ക്കശമാക്കുന്നതും ആഗോള ചരക്ക് വിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും ഉയര്‍ന്ന ചരക്കുനീക്ക ചെലവും ഒപ്പം പുതിയ വകഭേദങ്ങളുടെ രൂപത്തിലുള്ള കോവിഡ്-19ന്റെ പുതിയ വ്യാപനവും 2022-23 വര്‍ഷം ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആഗോള തലത്തിലെ ഡിമാന്‍ഡ് വീണ്ടെടുത്തതിനൊപ്പം ആഭ്യന്തര പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനവും കാരണം, ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി തിരിച്ചുവരികയും കോവിഡിന് മുമ്പുള്ള നിലകളെ മറികടക്കുകയും ചെയ്തുവെന്ന് സര്‍വേ പറയുന്നു. ഗവണ്‍മെന്റ് സമയോചിതമായി എടുത്ത മുന്‍കൈകളും കയറ്റുമതിയിലെ പുനരുജ്ജീവനത്തിനെ സഹായിച്ചു. 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ യു.എസ്.എയും യു.എ.ഇയും ചൈനയുമാണ് മുന്‍നിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായി തുടര്‍ന്നത്.

money-

അതേസമയം ചൈന, യു.എ.ഇ, യു.എസ്.എ എന്നിവയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സുകളും. ടൂറിസം വരുമാനം ദുര്‍ബലമായിരുന്നിട്ടും, 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. ശക്തമായ സോഫ്റ്റ്‌വെയറും വ്യാപാര വരുമാനവും കാരണം, വരുമാനവും പണം നല്‍കലും മഹമാരിക്ക് മുമ്പുള്ള തലങ്ങള്‍ മറികടന്നതായി സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു.

മലയാളികളുടെ എക്കാലത്തേയും ഇഷ്ട നടിമാർ: നേരില്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ച് പറഞ്ഞത്, വൈറലായി ചിത്രങ്ങള്‍

2021 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ത്വരിതഗതിക്ക് സാക്ഷ്യം വഹിച്ചതായും ഇത് ചരക്ക് വ്യാപാരത്തെ മഹാമാരിക്ക് മുമ്പുള്ള ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നും സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു. ആഗോളപ്രവണതയെ പിന്തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെന്നും 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49.7%വും 2019-20ത്തെ അപേക്ഷിച്ച് (ഏപ്രില്‍-ഡിസംബര്‍) 26.5% വര്‍ദ്ധിച്ചു. 2021-22ല്‍ നിശ്ചയിച്ചിട്ടുള്ള 400 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 75 ശതമാനത്തിലധികം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പ്രധാന വിപണികളിലെ അതിവേഗവീണ്ടെടുക്കല്‍, വര്‍ദ്ധിച്ച ഉപഭോക്തൃ ചെലവ്, പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ സാമ്പത്തിക ഉത്തേജനം പ്രഖ്യാപിച്ചതുമൂലം ഒതുക്കിവച്ചിരുന്ന സമ്പാദ്യങ്ങള്‍ ചെലവഴിച്ചത് കയറ്റുമതിക്ക് വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ ശക്തമായ സമ്മര്‍ദ്ദം എന്നിവ 2021-22 ല്‍ കയറ്റുമതിയെ ശക്തിപ്പെടുത്തി.

കയറ്റുമതിയിലെ ഉയര്‍ച്ച വിശാലാടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മികച്ച രീതിയില്‍ തുടരുന്നു, കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 23.2% വര്‍ദ്ധിച്ചു. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദിശയിലേക്കുള്ള മുന്നേറ്റം ഇന്ത്യയുടെ കയറ്റുമതി വൈവിദ്ധ്യവല്‍ക്കരണത്തിനുള്ള സ്ഥാപനപരമായ ക്രമീകരണങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണെന്ന് സര്‍വേ ശിപാര്‍ശ ചെയ്യുന്നു.

ചരക്ക് ഇറക്കുമതി പ്രശ്‌നത്തില്‍, ഇന്ത്യ ആഭ്യന്തര ചോദനം പുനരുജ്ജീവിപ്പിച്ചതിന്റെ ഫലമായി ശക്തമായ ഇറക്കുമതി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി സാമ്പത്തിക സര്‍വേ പറയുന്നു. ചരക്കുകളുടെ ഇറക്കുമതി മഹാമാരിക്ക് മുമ്പുള്ള കാലത്തെ കടന്നുകൊണ്ട് 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 68.9% നിരക്കിലും 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവിലേതിനെ അപേക്ഷിച്ച് 21.9% നിരക്കിലും വളര്‍ന്നു, ഏപ്രില്‍-നവംബര്‍ കാലയളവില്‍ ചൈനയുടെ വിഹിതം 17.7 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി കുറച്ചതിന്റെ പ്രതിഫലനമായി, ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളിലെ വൈവിദ്ധ്യവല്‍ക്കരണം വര്‍ദ്ധിച്ചതായി സര്‍വേ സൂചിപ്പിക്കുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് വ്യാപാര കമ്മി 142.4 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നതായും സര്‍വേ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+