Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു, കോണ്‍ഗ്രസിന് നോര്‍ത്ത് ഈസ്റ്റില്‍ തീരാ നഷ്ടം

ഗുവാഹത്തി: മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. കോവിഡ് മുക്തനായ ശേഷം അദ്ദേഹത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രി ഹിമന്ത ശര്‍മ വെളിപ്പെടുത്തിയിരുന്നു. മൂന്ന് തവണ അസമിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് വന്‍ ശക്തിയായി മാറ്റിയതും അദ്ദേഹത്തിന്റെ മികവായിരുന്നു. ഇന്ന് അസമില്‍ വളര്‍ന്ന് വന്ന പല നേതാക്കളും ഗൊഗോയിക്ക് കീഴിലാണ് വലിയ നേതാക്കളായി മാറിയത്. പലരും രാഷ്ട്രീയ ഗുരുവായി കാണുന്നതും അദ്ദേഹത്തെയാണ്.

1

തരുണ്‍ ഗൊഗോയിയുടെ മരണം ആരോഗ്യ മന്ത്രി ഹിമന്ത ശര്‍മ സ്ഥിരീകരിച്ചു. വൈകീട്ട് 5.34നായിരുന്നു മരണം. സാംസ്‌കാരിക കേന്ദ്രമായ സങ്കര്‍ദേവ കലകേത്രയില്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വളരെ വേദനയോടെയാണ് അദ്ദേഹത്തിന്റെ വിയോഗത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ കോവിഡ് മാറി തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തിന് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

ഗൊഗോയിയുടെ ആരോഗ്യ നില തീര്‍ത്തും മോശമാണെന്നും, അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രി ഹിമന്ത ശര്‍മ നേരത്തെ പറഞ്ഞതാണ്. ഡോക്ടര്‍മാര്‍ക്ക് ഇനി അധികമൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് വേണ്ടി ഇനി പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് സാധിക്കുകയെന്നും ഹിമന്ത പറഞ്ഞിരുന്നു. അതേസമയം പ്രമുഖ നേതാക്കളെല്ലാം ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയിയെ വിളിച്ച് അന്വേഷിച്ചിരുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കി ഗുവാഹത്തിയിലേക്ക് തിരിച്ചെത്തിയിരുന്നു.

ഈ സമയം തരുണ്‍ ഗൊഗോയിയൂടെ കുടുംബത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും, എല്ലാ ഓദ്യോഗിക പരിപാടികളും റദ്ദാക്കിയെന്നും സോനോവാള്‍ പറഞ്ഞു. തരുണ്‍ ഗൊഗോയ് എനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും സോനോവാള്‍ പറഞ്ഞു. നിരവധി സംസ്ഥാന-ദേശീയ നേതാക്കളും അദ്ദേഹത്തെ ആശുപത്രിയില്‍ വന്ന് കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവര്‍ തന്നെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ തേടിയിരുന്നുവെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+