• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി റാണ ഗുര്‍മീത് സിംഗ് ബിജെപിയില്‍, ഇരുപതോളം പേര്‍ ഇനിയുമെത്തും

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നു. വമ്പന്‍ നേതാക്കളുടെ നിര തന്നെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേരും. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി ഗുര്‍മീത് സിംഗ് സോധി ഇതിനിടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവരാണ് വരുന്നത്.

വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന്‍ എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍

അതേസമയം അമരീന്ദര്‍ സിംഗുമായി ബിജെപിക്ക് സഖ്യവുമുള്ള സാഹചര്യത്തില്‍ ഇത്തവണ ഞെട്ടിക്കാന്‍ ഉറച്ചാണ് ബിജെപി എത്തുന്നത്. കര്‍ഷക സമരം പിന്‍വലിച്ചതോടെ ബിജെപിക്ക് വലിയ ബൂസ്റ്റിംഗാണ് പഞ്ചാബില്‍ ലഭിച്ചിരിക്കുന്നത്. നഗര മേഖലയില്‍ നിന്ന് വന്‍ നേട്ടവും ഇത്തവണ ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

1

പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. അതിനിടെയാണ് 20 പേര്‍ വരെ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. മുന്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പഞ്ചാബി ഗായകരും നടന്‍മാരുമാണ് ബിജെപിയില്‍ ചേരുന്നത്. ഇതിനിടെയാണ് മുന്‍ കോണ്‍ഗ്രസ് മന്ത്രി റാണാ ഗുര്‍മീത് സിംഗ് ബിജെപിയില്‍ ചേര്‍ന്നത്. കായിക മന്ത്രിയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഗുര്‍മീത്. ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായ ശേഷമാണ് ഗുര്‍മീതിനെ ഒഴിവാക്കിയത്. പാര്‍ട്ടി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വിഭാഗീയത ശക്തമാണെന്നും ഗുര്‍മീത് പറഞ്ഞു. നിരവധി നേതാക്കള്‍ ഇനി വരാനുണ്ട്. ഇവരെല്ലാം ബിജെപിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്.

2

നേരത്തെ കോണ്‍ഗ്രസ്, എഎപി, ശിരോമണി അകാലിദള്‍, രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നിവയുടെ ഭാഗമായിരുന്നതാണ്. ഇവരോടൊപ്പം നാല് പഞ്ചാബി ഗായകരും ഈ ആഴ്ച്ച തന്നെ ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും മറ്റും മുതലെടുത്ത് വന്‍ നേട്ടം സംസ്ഥാനത്തുണ്ടാക്കാനാവുമെന്നാണ് ബിജെപി കരുതുന്നത്. ഇത്രയും പേര്‍ ചേരുന്നതിനാല്‍ കുറച്ച് സമയം കഴിഞ്ഞ് മാത്രമേ എല്ലാം ഇവരെ പാര്‍ട്ടിയിലേക്ക് എത്തിക്കൂ. അഞ്ച് ദിവസത്തോളം കഴിഞ്ഞായിരിക്കും ഇവര്‍ പാര്‍ട്ടിയില്‍ എത്തുകയെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്.

3

മയക്കുമരുന്നും തീവ്രവാദവും വലിയ വിഷയമാണ്. യുവാക്കള്‍ നല്ലത് കിട്ടണമെങ്കില്‍ നല്ല നേതാക്കള്‍ അധികാരത്തിലുണ്ടാവണം. വിദ്യാഭ്യാസമുള്ള യുവജനത വിദേശത്തേക്ക് പോവുകയാണ്. അവര്‍ അവിടെ താമസമാക്കുകയാണെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. പഞ്ചാബ് ലോക് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി ഇത്തവണ പടനയിക്കുന്നത്. അമരീന്ദറുമായുള്ള സഖ്യത്തില്‍ സീനിയര്‍ പാര്‍ട്ടിയുടെ റോള്‍ ബിജെപി വഹിക്കുമെന്നാണ് സൂചന. അകാലിദള്‍ സഖ്യത്തില്‍ ബിജെപി രണ്ടാം നിര പാര്‍ട്ടിയായിരുന്നു. ഇനി അത് നടക്കില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്തണമെന്നാണ് നിര്‍ദേശം.

4

പഞ്ചാബില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൂടുതല്‍ നേതാക്കള്‍ വരുന്നതോടെ അമരീന്ദറിന് മേല്‍ സമ്മര്‍ദവും കൂടുകയാണ്. ഇനിയും നേതാക്കള്‍ വരുന്നത് ക്യാപ്റ്റനെ ആ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചേക്കും. ഗ്രാമീണ മേഖലയിലെ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായേക്കും. പട്യാല അടങ്ങുന്ന മേഖല ക്യാപ്റ്റന്‍ അമരീന്ദര്‍ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ തവണ 23 സീറ്റാണ് അകാലിദള്‍ ബിജെപിക്ക് നല്‍കിയത്. എന്നാല്‍ മൂന്ന് സീറ്റിലാണ് ബിജെപി ആകെ ജയിച്ചത്.

5

ബിജെപിയുടെ സ്‌ട്രൈക്ക്ര് റേറ്റ് കുറവായത് കൊണ്ട് ക്യാപ്റ്റന്‍ അതിന് തയ്യാറാവുമോ എന്ന് വ്യക്തമല്ല. മാത്രമല്ല ബിജെപി സഖ്യത്തില്‍ അമരീന്ദറായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അങ്ങനൊരു പാര്‍ട്ടി കുറഞ്ഞ സീറ്റില്‍ മത്സരിക്കാനും തയ്യാറാവില്ല. കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ ഇതിനോടകം അമരീന്ദറിനൊപ്പം വന്ന് കഴിഞ്ഞു. ബിജെപിയെ ഇതിലൂടെ അമരീന്ദര്‍ ഞെട്ടിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാര്‍ അടക്കം അമരീന്ദറിന്റെ പാര്‍ട്ടിയില്‍ എത്തും. കാര്‍ഷിക നിയമം പിന്‍വലിച്ചത് കൊണ്ട് വലിയ നേട്ടം ബിജെപിക്കുണ്ടാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. ബിജെപിക്കെതിരെ നഗര മേഖലയില്‍ വലിയ അതൃപ്തിയുണ്ട്.

6

പക്ഷേ നഗരമേഖലയിലെ ഹിന്ദു വോട്ടുകളാണ് ബിജെപിയുടെ ശക്തി. അമരീന്ദറിന്റെ ശക്തി നഗര വോട്ടുകളാണ്. കോണ്‍ഗ്രസിനെതിരെ പല പോക്കറ്റുകളിലും ജനവിരുദ്ധ വികാരം ശക്തമാണ്. ചരണ്‍ജിത്ത് ചന്നിക്കെതിരെ പ്രചാരണം നടത്തിയാല്‍ ദളിതുകള്‍ എതിരാവുമെന്ന് ക്യാപ്റ്റന് അറിയാം. അതിനാണ് നവജ്യോത് സിംഗ് സിദ്ദുവിനെ ലക്ഷ്യം. സിദ്ദുവിനെതിരെ പാകിസ്താനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം അമരീന്ദര്‍ നടത്തും. അതിന് സഹായം ചെയ്യുക ബിജെപിയാണ്.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

cmsvideo
  പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam
  English summary
  former congress minister gurmeet singh sodhi joins bjp, 20 more leaders to follow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion