കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ സീറ്റിന് 20 കോടി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുടുങ്ങുമോ

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ ജനതദള്‍ എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പണം ആവശ്യപ്പെടുന്നതിന്റെ സിഡി പുറത്ത്. 20 കോടിരൂപയാണ് കുമാരസ്വാമി ആവശ്യപ്പെട്ടത്.

സംഭവം കര്‍ണാടകത്തില്‍ വന്‍ വിവാദമായിരിക്കുകയാണ്. എന്നാല്‍ പണം ആവശ്യപ്പെട്ടതില്‍ വലിയ തെറ്റൊന്നും ഇല്ലെന്നാണ് കുമാരസ്വാമി പറയുന്നത്.

Kumaraswamy

വിജു ഗൗഡ പട്ടീല്‍ ഫാന്‍സ് അസോസിയേഷനാണ് 35 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സിഡി പുറത്ത് വിട്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായ വിജുഗൗഡക്ക് സീറ്റ് നല്‍കാന്‍ നാല്‍പത് കോടിരൂപയാണ് കുമാര സ്വാമിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ കുമാരസ്വാമി 20 കോടി മതി എന്ന് പറയുകയായിരുന്നു. എംഎല്‍എമാരുമായി സംസാരിച്ച് കാര്യം ശരിയാക്കിത്തരാമെന്നും കുമാര സ്വാമി ഉറപ്പ് നല്‍കുന്നതായി ഓഡിയോ സിഡി വ്യക്തമാക്കുന്നു.

ഇത്തരമൊരു ചര്‍ച്ച നടന്നതായി കുമാര സ്വാമി തന്നെ പിന്നീട് വ്യക്തമാക്കി. എന്നാല്‍ താന്‍ പണം കൈപ്പറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വല്ലതും കയ്യിലുണ്ടോ എന്ന മറുചോദ്യവും അദ്ദേഹം ഉയര്‍ത്തി. തിരഞ്ഞെടുപ്പില്‍ പണം ആവശ്യമാണെന്നും അതിന്റെ ശതമാനക്കണക്ക് മാത്രമാണ് താന്‍ സംസാരിച്ചതെന്നുമാണ് കുമാരസ്വാമി പറയുന്നത്.

പണംവാങ്ങി എംഎല്‍എ സീറ്റ് നല്‍കുന്നത് ജനതദള്‍ എസ് മാത്രമല്ല. കോണ്‍ഗ്രസും ബിജെപിയും എല്ലാം ഇത്തരത്തില്‍ പണം വാങ്ങുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും പണത്തിനോട് ആര്‍ത്തിയുള്ളവരാണ്. വായ്പയെടുത്താണ് പലരും തിരഞ്ഞെടുപ്പ് ചെലവുകള്‍ കണ്ടെത്തിയത്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതിക്കാനാവില്ലെന്നും കുമാരസ്വാമി പറയുന്നുണ്ട്.

English summary
Former Karnataka CM HD Kumaraswamy caught on tape asking for bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X